ഐക്യം പറഞ്ഞ് നേതാക്കള്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ആഹ്വാനം
text_fieldsതിരുവനന്തപുരം: കേരളയാത്ര സമാപനയോഗത്തിൽ പങ്കെടുത്ത മുൻനിര നേതാക്കളെല്ലാം ആവേശത്തോടെ പറഞ്ഞത് കോൺഗ്രസിലെ ഒത്തൊരുമയുടെ ആവശ്യത്തെക്കുറിച്ച്.
ഐക്യത്തിൻെറ വിജയമാണ് കേരളയാത്രയുടേതെന്ന് ഓരോരുത്തരും തങ്ങളുടെ പ്രസംഗത്തിൽ സമ൪ഥിച്ചു. സംസ്ഥാനത്തെ എല്ലാ കോൺഗ്രസ് പ്രവ൪ത്തകരും ഒറ്റക്കെട്ടായിനിന്നതിൻെറ തെളിവാണ് ചെന്നിത്തലയുടെ യാത്രയെന്ന് സ്വാഗതപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി ശശിതരൂ൪ പറഞ്ഞു. കോൺഗ്രസുകാരുടെ ഐക്യം ജനം അംഗീകരിച്ചിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ ഉത്സാഹം ശക്തമായി ഉണ്ടാകണം. കേരളയാത്ര വിജയിപ്പിക്കാൻ ഒറ്റക്കെട്ടായി കോൺഗ്രസുകാ൪ വീടുകൾ കയറിയിറങ്ങി സന്ദേശം ജനങ്ങളിലെത്തിച്ചത് മൂലമാണെന്ന് കേന്ദ്രമന്ത്രി വയലാ൪രവി ചൂണ്ടിക്കാട്ടി. രാഹുൽഗാന്ധിയുടെ പിന്നിൽ ലോക്സഭയിൽ ഒറ്റക്കെട്ടായി അണിനിരക്കാൻ ഈ ഐക്യം കൂടുതൽ സീറ്റുകളായി ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു. ഒരുപടികൂടി കടന്നായിരുന്നു എ.കെ. ആൻറണിയുടെ പ്രസംഗം.
കേരളത്തിൽ രമേശും ഉമ്മൻചാണ്ടിയും ഒരുമിച്ചുനിന്നുള്ള നേതൃത്വം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പാ൪ട്ടിക്ക് പ്രതിസന്ധികളുണ്ടായപ്പോഴും ഒത്തുനിൽക്കുകയും വിട്ടുവീഴ്ച മനോഭാവത്തോടെ പരിഹരിക്കുകയും ചെയ്തവരാണിവ൪. ഈ ഒരുമയുടെ കീഴിൽ അണിനിരന്ന് പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടണമെന്നും ആൻറണി ആഹ്വാനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
