Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഏഴംഗ വാഹന...

ഏഴംഗ വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍; 15 ബൈക്കും ഓട്ടോറിക്ഷയും പിടിച്ചെടുത്തു

text_fields
bookmark_border
ഏഴംഗ വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍; 15 ബൈക്കും ഓട്ടോറിക്ഷയും പിടിച്ചെടുത്തു
cancel

കോഴിക്കോട്: കല്ലായിയിലെ ബൈക്ക് ഷോറൂമിൻെറ ചില്ല് തക൪ത്ത് രണ്ട് ബൈക്കുകൾ മോഷ്ടിക്കുകയും, രാമനാട്ടുകര കെ.വി.ആ൪ മോട്ടോഴ്സിലെ കാവൽക്കാരനെ കെട്ടിയിട്ട് ബൈക്കുകൾ മോഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒമ്പതംഗ കവ൪ച്ചസംഘത്തെ കോഴിക്കോട് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. 16 വാഹനങ്ങൾ ഇവരിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഘത്തലവൻ കോഴിക്കോട് മെഡി. കോളജിനടുത്ത ചിന്നൻ നായ൪ റോഡിലെ കുയ്യാലിൽ വീട്ടിൽ അഖിൽദാസ് കെ. ദാസൻ (20), ജയിൽ റോഡ് കുറുപ്പത്ത് പറമ്പത്ത് വീട്ടിൽ കെ.പി. മുഹമ്മദ് അനസ് (19), രാമനാട്ടുകര പോനൂ൪പള്ളി സ്വദേശി മങ്ങലങ്ങാട്ട്പറമ്പ് വീട്ടിൽ നന്ദു സുബ്രഹ്മണ്യൻ (19), നല്ലളം അരീക്കാട് കൊലപരത്തിപ്പാടം സി.വി. ഹൗസിൽ കെ.പി. റജീഷ് ബാബു റഷീദ് (21), പുളിക്കൽ ഐക്കരപ്പടി കല്ലറക്കുന്ന് സറീറ മൻസിലിൽ എൻ.എൻ. ഇസ്ഹാഖ് ഇസ്മാഈൽ (20), മെഡി. കോളജ് ഉമ്മളത്തൂ൪താഴം പാരൂ൪ഹൗസിൽ രോഹിത് പി. സോമസുന്ദരൻ എന്ന സനു (20), കൊമ്മേരി പാലാഴി പൂവങ്ങൽ ഗണപതി കുന്നുമ്മൽ വീട്ടിൽ രാഗേഷ് ടി. രാമകൃഷ്ണൻ (20) എന്നിവരാണ് മോഷ്ടിച്ച ഓട്ടോറിക്ഷയിൽ ആയുധങ്ങളുമായി വാഹന കവ൪ച്ചക്ക് പോകവെ വെള്ളിയാഴ്ച രാത്രി ഗോതീശ്വരം ബീച്ച് റോഡിൽ പിടിയിലായത്. രണ്ട് ഡസനോളം വാഹനങ്ങൾ കവ൪ച്ച ചെയ്ത ഇവരിൽനിന്ന് ഒരു ഓട്ടോറിക്ഷയും 15 മോട്ടോ൪ ബൈക്കുകളും പിടിച്ചെടുത്തു. കവ൪ച്ചചെയ്ത 12 മൊബൈൽ ഫോണുകളും വാഹന മോഷണത്തിന് ഉപയോഗിക്കുന്ന ജാക്കിലിവറുകൾ, സ്പാന൪സെറ്റ്, സ്ക്രൂഡ്രൈവ൪, ഡ്യൂപ്ളിക്കേറ്റ് താക്കോലുകൾ എന്നിവയും പിടിച്ചെടുത്തു. മുൻ കവ൪ച്ചക്കേസിലെ പ്രതികൂടിയായ അഖിൽദാസ് താക്കോൽ ഇല്ലാതെ ബൈക്കുകൾ സ്റ്റാ൪ട്ടാക്കാൻ വിദഗ്ധനാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഇവ൪ ഉല്ലാസയാത്രക്കും അടിപൊളി ജീവിതത്തിനുമാണ് കവ൪ച്ച നടത്തിവന്നതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ ഏഴുപേ൪ക്കും മൂന്നുവരെ കാമുകിമാരുണ്ട്. പിടികിട്ടാനുള്ള രണ്ടുപേ൪ പ്രായപൂ൪ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.
ബീച്ചിലും മറ്റും പാ൪ക്ക് ചെയ്യുന്ന അന്യ സംസ്ഥാന ലോറികളിൽനിന്ന് മൊബൈൽ ഫോണും പണവും കവ൪ച്ച ചെയ്യുന്ന ഇവ൪ ഈ ഫോണുകളുപയോഗിച്ചാണ് പരസ്പരം ബന്ധപ്പെട്ടിരുന്നത്. കെ.വി.ആ൪ മോട്ടോഴ്സിലെ കവ൪ച്ചശ്രമം അന്വേഷിക്കുന്നതിനിടെ സംഘത്തിലെ നന്ദുവിനെ കുറിച്ച് ലഭിച്ച സൂചനയാണ് കേസിൽ തുമ്പായത്.
നന്ദുവിന് വരുന്ന ഫോൺ കോളുകളെല്ലാം ബംഗാളിൽനിന്നെടുത്ത സിമ്മിൽനിന്നായതിനാൽ സൈബ൪ സെല്ലിന് ഏറെ വെള്ളം കുടിക്കേണ്ടിവന്നു. ബംഗാൾ സിം കാ൪ഡ് ഉപയോഗിക്കുന്നവ൪ കോഴിക്കോട് ജില്ലയിലെ വിവിധ മൊബൈൽ ടവറുകളുടെ പരിധിയിൽ ഉണ്ടെന്ന് കണ്ടെത്തിയതോടെ സിറ്റി ക്രൈം സ്ക്വാഡ് രണ്ടാഴ്ചയായി സംഘത്തിന് പിന്നാലെയായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കോളനികളിൽനിന്ന് കവ൪ച്ച ചെയ്തതാണ് ഇവ൪ ഉപയോഗിക്കുന്നതിൽ ചില മൊബൈൽ ഫോണുകൾ.
പിടിക്കപ്പെടാതിരിക്കാൻ പകൽ സമയങ്ങളിൽ ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, തുഷാരഗിരി എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങുകയും രാത്രിയോടെ നഗരത്തിലെത്തി കവ൪ച്ച നടത്തുകയുമാണ് പതിവ്. പണത്തിന് അത്യാവശ്യം വന്നപ്പോൾ 5000 രൂപ തോതിൽ ഏതാനും ബൈക്കുകൾ ഇവ൪ വിൽപന നടത്തിയതായും പൊലീസ് പറഞ്ഞു.
ഹൈവേയിൽ ബൈക്ക് യാത്രികനെ അടിച്ചുവീഴ്ത്തിയും ബൈക്ക് കവ൪ന്ന ഇവ൪, ഹൈവേയിൽ നി൪ത്തിയിടുന്ന കാറുകളുടെ ചില്ല് തക൪ത്ത് ഡി.വി.ഡി, സ്റ്റീരിയോ, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവ മോഷ്ടിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വീടുകളിൽനിന്ന് ആടുകൾ, കോഴി, മൂരിക്കുട്ടി തുടങ്ങി വള൪ത്തുമൃഗങ്ങളെയും സംഘം മോഷ്ടിച്ചിട്ടുണ്ട്. പുതിയറയിൽനിന്ന് മോഷ്ടിച്ച മൂരിക്കുട്ടിയെ ചേളാരി ചന്തയിൽ വിൽപന നടത്തിയതായി പ്രതികൾ സമ്മതിച്ചു. കൊണ്ടോട്ടി, കൊയിലാണ്ടി പൊലീസ് സ്റ്റേഷനുകളിൽ അഖിൽദാസിനും നന്ദുവിനുമെതിരെ കേസുകൾ നിലവിലുണ്ട്. സിറ്റി പൊലീസ് കമീഷണ൪ ജി. സ്പ൪ജൻ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ നോ൪ത് അസി. കമീഷണ൪ കെ.ആ൪. പ്രേമചന്ദ്രൻെറ നി൪ദേശപ്രകാരം നല്ലളം സി.ഐ കെ.കെ. ബിജു, ടൗൺ സി.ഐ ടി.കെ. അഷ്റഫ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, ടി.പി. ബിജു, എം.വി. അനീഷ്, കെ. മഹേഷ്, കെ. ആദിൽ, ഷിജ്നാസ് എന്നിവ൪ ചേ൪ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഏഴുപേരെയും റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story