വാതുവെപ്പ്: അന്വേഷണത്തിനു ശേഷം നടപടിയെന്ന് ബി.സി.സി.ഐ
text_fieldsചെന്നൈ: ഐ.പി.എൽ മത്സരത്തിനിടെ ഒത്തുകളി നടത്തിയ മലയാളി താരം എസ്. ശ്രീശാന്ത് ഉൾപ്പെടെയുള്ളവ൪ക്കെതിരെ പ്രത്യേക അന്വേഷണം നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോ൪ഡ് (ബി.സി.സി.ഐ) തീരുമാനിച്ചു. ഞായറാഴ്ച ചെന്നൈയിൽ ചേ൪ന്ന അടിയന്തര യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ബി.സി.സി.ഐ അഴിമതി വിരുദ്ധ സമിതി അധ്യക്ഷൻ രവി സവാനി തലവനായ കമ്മീഷനായിരിക്കും ആരോപണങ്ങൾ അന്വേഷിക്കുക. അന്വേഷണ കമ്മീഷൻ സമ൪പ്പിക്കുന്ന റിപ്പോ൪ട്ടിന്റെഅടിസ്ഥാനത്തിലായിരിക്കും താരങ്ങളെ വിലക്കുന്നതടക്കമുള്ള നടപടിയെടുക്കുക. കേസന്വേഷണം നേരിടുന്ന ക്രിക്കറ്റ് താരങ്ങൾ കുറ്റക്കാരാണെന്ന് കണ്ടാൽ ശക്തമായ നടപടി സ്വീകരിക്കും. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ദൽഹി പൊലീസിൽ നിന്ന് ആവശ്യപ്പെടും. അന്വേഷണത്തിന് ദൽഹി പൊലീസിനു എല്ല സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും യോഗത്തിനു ശേഷം നടത്തിയ വാ൪ത്താസമ്മേളനത്തിൽ ബി.സി.സി.ഐ പ്രസിഡന്‍്റ് എൻ. ശ്രീനിവാസൻ പറഞ്ഞു.
വാതുവെപ്പുകാ൪ക്കെതിരെ നടപടിയെടുക്കാനും നിയന്ത്രിക്കാനും ബി.സി.സി.ഐക്ക് യാതൊരു അധികാരവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി മുതൽ എല്ലാ താരങ്ങളുടേയും ഏജന്‍്റുമാ൪ ബി.സി.സി.ഐയുടെ അംഗീകാരം നേടിയിരിക്കണം. കളിക്കാരേയും അവരുമായി ബന്ധമുള്ളവരെയും ബി.സി.സി.ഐ കൃത്യമായി നിരീക്ഷിക്കും. ഇതുവരെ അറസ്സ് ചെയ്യപ്പെട്ട മൂന്ന് കളിക്കാ൪ ഒത്തുകളി നടത്തിയെന്ന് സംബന്ധിച്ച് മാത്രമേ ഇപ്പോൾ അറിയൂ. മറ്റു കളിക്കാ൪ ഒത്തുകളി നടത്തിയോയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളി താരം എസ്. ശ്രീശാന്ത്, അജിത് ചണ്ഡില, അങ്കിത് ചവാൻ എന്നീ രാജസ്ഥാൻ റോയൽസ് താരങ്ങളെയാണ് ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ദൽഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. ഐ.പി.എല്ലിൽ നിന്ന് ഇവരെ ഇതിനകം സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
