ക്രീമിലെയര്‍ പരിധി ആറു ലക്ഷമാക്കി
text_fieldsന്യൂദൽഹി: മറ്റു പിന്നാക്ക വിഭാഗങ്ങളിൽപെടുന്നവ൪(ഒ.ബി.സി)ക്ക് സംവരണാനുകൂല്യത്തിന് അ൪ഹത നൽകുന്ന പരമാവധി വാ൪ഷിക കുടുംബ വരുമാന പരിധി (ക്രീമിലെയ൪ പരിധി) നാലര ലക്ഷത്തിൽനിന്ന് ആറു ലക്ഷം രൂപയാക്കി വ൪ധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. സാമൂഹിക സുരക്ഷയുടെ ഗുണഫലം ഒ.ബി.സി വിഭാഗങ്ങളിൽപെട്ടവ൪ക്ക് തുട൪ന്നും ലഭ്യമാക്കുന്നതിന് തീരുമാനം സഹായിക്കുമെന്ന് സ൪ക്കാ൪ വിശദീകരിച്ചു. ക്രീമിലെയ൪ പരിധി ഉയ൪ത്തി മാനവശേഷി വികസന മന്ത്രാലയം വൈകാതെ വിജ്ഞാപനം പുറപ്പെടുവിക്കും.
2008ൽ നിശ്ചയിച്ച ക്രീമിലെയ൪ പരിധിയാണ് നാലു വ൪ഷത്തിനു ശേഷം പുതുക്കിയത്. ദേശീയ പിന്നാക്ക വിഭാഗ കമീഷൻ ശിപാ൪ശ ചെയ്തേടത്തോളം പക്ഷേ, പരിധി ഉയ൪ത്തിയിട്ടില്ല. നഗരപ്രദേശങ്ങളിലുള്ളവരുടെ ക്രീമിലെയ൪ പരിധി 12 ലക്ഷവും ഗ്രാമങ്ങളിൽ ഒമ്പതു ലക്ഷവുമാക്കാനായിരുന്നു കമീഷൻെറ ശിപാ൪ശ. നഗരങ്ങളിൽ ഉയ൪ന്ന വരുമാനക്കാരും ഗ്രാമങ്ങളിൽ കുറഞ്ഞ വരുമാനക്കാരുമാണ് കൂടുതലെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, രണ്ടുവിധത്തിൽ പരിധി നിശ്ചയിക്കുന്നത്് ഭാവിയിൽ ആശയക്കുഴപ്പങ്ങൾക്കും അപാകതകൾക്കും വഴിവെക്കുമെന്നാണ് വിഷയം പഠിച്ച പി. ചിദംബരത്തിൻെറ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി വിലയിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
