Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2013 4:44 PM IST Updated On
date_range 16 May 2013 4:44 PM ISTവിദ്യാഭ്യാസ അവകാശ നിയമത്തിന്‍െറ അന്ത$സത്ത ചോര്‍ത്തുന്ന ഉത്തരവ് പിന്‍വലിക്കണം -പരിഷത്ത്
text_fieldsbookmark_border
കണ്ണൂ൪: വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിൻെറ മറവിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്ന പുതിയ സ൪ക്കാ൪ ഉത്തരവ് പിൻവലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻറ് ഡോ. എൻ.കെ. ശശിധരൻ പിള്ളയും ജനറൽ സെക്രട്ടറി വി.വി. ശ്രീനിവാസനും ആവശ്യപ്പെട്ടു. പുതിയ ഉത്തരവ് പൊതുവിദ്യാഭ്യാസത്തെ അനാക൪ഷകമാക്കി വിദ്യാഭ്യാസ കച്ചവടക്കാ൪ക്ക് ഒത്താശ ചെയ്യുന്നതാണ്.
പ്രാപ്യത, തുല്യത, ഗുണമേന്മ എന്നിവ ഇന്ത്യയിലെ ആറു മുതൽ 14 വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും ഉറപ്പാക്കുക എന്നതാണ്വിദ്യാഭ്യാസ അവകാശ നിയമത്തിൻെറ കാതൽ. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്ന കേരള സമൂഹത്തിൻെറ ആവശ്യമാണ് കെ.ഇ.ആറിലെ വ്യവസ്ഥകളായി മാറിയത്.
ഇതിൻെറ ഭാഗമായി ഓരോ ക്ളാസിനെയും ഒരു യൂനിറ്റായി പരിഗണിച്ച് അധ്യാപക തസ്തികകൾ നി൪ണയിക്കുന്നതുകൊണ്ടുതന്നെ ഓരോ ക്ളാസ് ഡിവിഷനുകളിലും വ്യത്യസ്ത വിഷയങ്ങൾക്കും പ്രത്യേക അധ്യാപകരെ ഉറപ്പുവരുത്താൻ കഴിഞ്ഞു. എന്നാൽ, കേരളത്തിലെ കുട്ടികൾക്ക് ലഭ്യമായിരുന്ന ഈയവസരം നിഷേധിക്കുകയാണ് സ൪ക്കാറിൻെറ പുതിയ ഉത്തരവ്.
ആറു മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിൻെറ അന്ത$സത്ത ചോ൪ത്തിക്കളയുന്നതാണ് ഉത്തരവെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
