ചോദ്യങ്ങളുമായി കുട്ടിപ്പട; കുഴങ്ങാതെ മുഖ്യന്‍
text_fieldsതിരുവനന്തപുരം: സാറിന് പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടോ? ശിശുക്ഷേമ സമിതിയുടെ സമ്മ൪ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാ൪ഥിയുടെ ചോദ്യംകേട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഞെട്ടിയില്ല. റെഡിമെയ്ഡ് പോലെയായിരുന്നു ഉത്തരവും -കേരളം വിട്ടുപോകാൻ ആഗ്രഹിച്ചിട്ടില്ല, പോകുകയുമില്ല. സമ്മ൪ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതിയായ ക്ളിഫ് ഹൗസിൽ ഒരുക്കിയ മുഖാമുഖത്തിലായിരുന്നു കുട്ടികളുടെ ചോദ്യങ്ങൾ.
എല്ലാ ചോദ്യങ്ങൾക്കും ഉടൻ മറുപടി വന്നെങ്കിലും ഒരു ചോദ്യത്തിൽ മുഖ്യമന്ത്രി കുഴങ്ങി-നിയമസഭയിൽ സധൈര്യം പ്രതിപക്ഷത്തെ നേരിടുന്ന ഗുട്ടൻസ് അറിയണമെന്ന് ചോദിച്ചതോടെയായിരുന്നു ഇത്. കുഴക്കുന്ന ചോദ്യമാണെന്ന് സമ്മതിച്ച മുഖ്യമന്ത്രി, ആത്മവിശ്വാസമാണ് എല്ലാത്തിനും കാരണമെന്നും പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മന$സാക്ഷിയുടെ പിന്തുണയും ആത്മവിശ്വാസവും ഉണ്ടാകില്ല. ആ തെറ്റിനെ ന്യായീകരിക്കാൻ കൂടുതൽ തെറ്റുകൾ ചെയ്യേണ്ടിവരും. തെറ്റ് ഏറ്റു പറയുന്നതാണ് നല്ലതെന്ന നിലപാടാണ് തൻേറത് -മുഖ്യമന്ത്രി പറഞ്ഞു. ഒരു കൊച്ചുമിടുക്കന് മുഖ്യമന്ത്രിയാകണം. അതിന് ഉപദേശം തേടിയാണെത്തിയത്. കഠിനാധ്വാനവും സത്യസന്ധതയും കൃത്യനിഷ്ഠയും ഉൾപ്പെടെ ചില കുറുക്കുവഴികൾ ഉപദേശിക്കുകയും ചെയ്തു. കുട്ടികൾക്ക് വേണ്ടിയുള്ള സ്വപ്ന പദ്ധതിയെ കുറിച്ചാണ് ഒരാൾക്ക് അറിയേണ്ടിയിരുന്നത്. കുട്ടികളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട സ്വപ്നപദ്ധതി മന്ത്രിസഭയുടെ രണ്ടാംവാ൪ഷികത്തിൽ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യം നിരോധിക്കാൻ കഴിയില്ല. അതിൽനിന്നുള്ള വരുമാനത്തിൻെറ എത്രയോ ഇരട്ടി മദ്യം മൂലമുള്ള കെടുതികൾക്കായി ചെലവഴിക്കുന്നുണ്ട്. മദ്യം നിരോധിച്ചാൽ വ്യാജമദ്യം വലിയ ദുരന്തം വിതക്കും. സ്വകാര്യ സ്കൂളുകളിലെ ഫീസ് വ൪ധന തടയാൻ കഴിയില്ലേയെന്നായിരുന്നു ഒരു കുട്ടിക്ക് അറിയേണ്ടിയിരുന്നത്. ഫീസ് വ൪ധന തടയാനായില്ലെങ്കിലും നിയന്ത്രിക്കാൻ കഴിയും - അദ്ദേഹം പറഞ്ഞു.
ആണവനിലയത്തിൻെറ ഭീഷണിയെക്കുറിച്ചായിരുന്നു ഒരാൾക്ക് ആശങ്ക. കേരളത്തിൽ ആണവനിലയം സ്ഥാപിക്കില്ലെന്ന് ഉറപ്പ് നൽകിയ അദ്ദേഹം, മറ്റൊരു സംസ്ഥാനത്തെ ആണവനിലയത്തിൻെറ പ്രവ൪ത്തനം തടയണമെന്നാവശ്യപ്പെടാൻ കഴിയില്ലെന്നും പറഞ്ഞു. അവിടെനിന്നുള്ള വൈദ്യുതിയും വേണ്ടെന്ന് പറയാനാകില്ല. കുരുത്തോല കിരീടം അണിയിച്ചും വട്ടിയും കുട്ടിയും ഉറിയും സമ്മാനിച്ചുമാണ് കുട്ടികൾ മുഖ്യമന്ത്രിയെയും ഭാര്യ മറിയാമ്മയെയും സ്വീകരിച്ചത്. കലക്ട൪ കെ.എൻ. സതീഷും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
