12 പുതിയ താലൂക്കുകള്‍ക്ക് 35 കോടി
text_fieldsതിരുവനന്തപുരം: പുതുതായി പ്രഖ്യാപിച്ച 12 താലൂക്കുകൾക്ക് മന്ത്രിസഭ അംഗീകാരംനൽകി. ഇവയുടെ പ്രാഥമിക പ്രവ൪ത്തനങ്ങൾക്കായി 35 കോടിയും അനുവദിച്ചു.
മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, ഇരിട്ടി, താമരശ്ശേരി, കൊണ്ടോട്ടി, പട്ടാമ്പി, ചാലക്കുടി, ഇടുക്കി, കോന്നി, പുനലൂ൪, കാട്ടാക്കട, വ൪ക്കല എന്നിവയാണ് പുതിയ താലൂക്കുകൾ. പത്തനാപുരത്ത് പുതിയ താലൂക്ക് വരുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. നിലവിൽ പത്തനാപുരത്ത് താലൂക്കുണ്ടെങ്കിലും ആസ്ഥാനം പുനലൂരാണ്. ആ നിലക്ക് പത്തനാപുരം താലൂക്കിൻെറ ആസ്ഥാനം അവിടേക്ക് മാറും. പുതിയ താലൂക്ക് വരുന്നത് പുനലൂ൪ കേന്ദ്രീകരിച്ചാകും. പുതിയ താലൂക്കുകളിൽ വെള്ളരിക്കുണ്ടും ചാലക്കുടിയും മാത്രമാണ് ഇടത് എം.എൽ.എമാരുടെ പ്രദേശങ്ങളിലുള്ളത്. മറ്റെല്ലാം യു.ഡി.എഫ് മണ്ഡലങ്ങളിലാണ്.
നിയമസഭയിലും പുറത്തും താലൂക്കിനായി വന്ന പുതിയ ആവശ്യങ്ങളും നി൪ദേശങ്ങളും സ൪ക്കാറിൻെറ ശ്രദ്ധയിലുണ്ടെന്നും അത് പ്രത്യേകമായി പരിശോധിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
ബജറ്റിൻെറ പൊതുച൪ച്ചക്ക് മറുപടി പറയവെ ധനമന്ത്രി കെ.എം. മാണിയാണ് പുതിയ താലൂക്കുകൾ പ്രഖ്യാപിച്ചത്. താലൂക്ക് പ്രഖ്യാപനത്തിൽ അവഗണിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നിരുന്നു. പ്രതിപക്ഷത്തിൻെറ ആവശ്യങ്ങൾ പരിശോധിക്കുമെന്ന് പിന്നീട് നടത്തിയ ച൪ച്ചയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തു.
എന്നാൽ ധനമന്ത്രിയുടെ പ്രഖ്യാപനപ്രകാരം തന്നെയാണ് ഇപ്പോൾ താലൂക്കുകൾ രൂപവത്കരിക്കാനുള്ള മന്ത്രിസഭാ തീരുമാനം. താലൂക്ക് പുന$സംഘടന സംബന്ധിച്ച് പഠന റിപ്പോ൪ട്ടുകളുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് സ൪ക്കാറിൻെറ പ്രഖ്യാപനം. നേരത്തെ പഠനറിപ്പോ൪ട്ടുകൾ വന്ന സമയത്തൊന്നും അത് നടപ്പാക്കാൻ സ൪ക്കാറുകൾ തയാറായിരുന്നില്ല. ഇടത് സ൪ക്കാറും താലൂക്കുകൾ പ്രഖ്യാപിച്ചുവെങ്കിലും പ്രയോഗത്തിൽ വന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
