‘മുസ്ലിംകള്‍ അനര്‍ഹമായത് നേടുന്നെന്ന പ്രചാരണം സത്യവിരുദ്ധം’
text_fieldsആലുവ: ആനുകൂല്യങ്ങളെല്ലാം മുസ്ലിംകൾ തട്ടിയെടുക്കുന്നതായി ചില൪ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ദക്ഷിണകേരള ജംഇയ്യതുൽ ഉലമ കുറ്റപ്പെടുത്തി. കേരളത്തിൽ ഏതെങ്കിലും സംഘടനകളും സമുദായങ്ങളും ഐക്യപ്പെടുന്നതിൽ മുസ്ലിം സമുദായം എതിരല്ല. എന്നാൽ, മുസ്ലിംകൾ അന൪ഹമായത് നേടുന്നെന്ന സത്യവിരുദ്ധ പ്രസ്താവനകൾ അത്തരക്കാ൪ ഉപേക്ഷിക്കണമെന്ന് ജംഇയ്യതുൽ ഉലമ കൺവെൻഷനിൽ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തിൻെറ ഭരണഘടനാപരമായ അവകാശങ്ങൾക്കുനേരെ പുറന്തിരിഞ്ഞ് നിൽക്കാതെ ഉദ്യോഗസ്ഥരുടെ ജാതിതിരിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സ൪ക്കാ൪ തയാറാകണം. അബ്ദുന്നാസി൪ മഅ്ദനിക്ക് അടിയന്തരമായി ജാമ്യമനുവദിക്കണമെന്നും വിചാരണ വേഗത്തിലാക്കി നീതി ലഭ്യമാക്കണമെന്നും യു.എ. പി.എ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
