മന്‍മോഹന്‍ പത്രിക സമര്‍പ്പിച്ചു
text_fieldsഗുവാഹതി: അസമിൽനിന്ന് തുട൪ച്ചയായ അഞ്ചാം തവണയും രാജ്യസഭയിലെത്താനായി പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അസമിൽനിന്ന് നാമനി൪ദേശ പത്രിക സമ൪പ്പിച്ചു. ബുധനാഴ്ച 12 മണിയോടെ അസം തലസ്ഥാനമായ ദിസ്പൂരിലെ നിയമസഭാ സെക്രട്ടേറിയറ്റിലെത്തി, പ്രിൻസിപ്പൽ സെക്രട്ടറിയും റിട്ടേണിങ് ഓഫിസറുമായ ഗൗരംഗ ദാസ് മുമ്പാകെ പ്രധാനമന്ത്രി നാലു സെറ്റ് പത്രിക സമ൪പ്പിച്ചു. മുഖ്യമന്ത്രി തരുൺ ഗൊഗോയ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദിഗ്വിജയ് സിങ്, അസം പി.സി.സി പ്രസിഡൻറ് ഭുവനേശ്വ൪ കലീറ്റ തുടങ്ങിയവ൪ ഒപ്പമുണ്ടായിരുന്നു. അതേസമയം, അസമിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിൽ നിന്ന് മൻമോഹൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഓൾ അസം സ്റ്റുഡൻറ്സ് യൂനിയൻ , ആം ആദ്മി പാ൪ട്ടി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടന്നു.
പ്രധാനമന്ത്രി പത്രിക നൽകുന്ന ചടങ്ങ് റിപ്പോ൪ട്ടുചെയ്യാൻ അനുവദിക്കാത്തതിൽ മാധ്യമപ്രവ൪ത്തകരും നിയമസഭാമന്ദിരത്തിൽ പ്രതിഷേധിച്ചു. എന്നാൽ, പിന്നീട് പത്രക്കാരെ കണ്ട പ്രധാനമന്ത്രി, തന്നെ തുട൪ച്ചയായി തെരഞ്ഞെടുക്കുന്നതിൽ അസം ജനതയോട്്് നന്ദി പറഞ്ഞു. സംസ്ഥാന വികസനത്തിന് ആവുന്നതെല്ലാം ചെയ്യുമെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം വിമാനത്താവളത്തിലേക്ക് മടങ്ങിയത്. തൻെറ കൈയിൽ ‘ചില്ലിക്കാശില്ലെന്ന്’ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങ് പത്രികയിലെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. വാ൪ഷിക വരുമാനം 40,51,964 ആണെങ്കിലും കൈയിൽ പണമൊന്നുമില്ല എന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. അദ്ദേഹത്തിൻെറ ഭാര്യയുടെ കൈയിൽ 20,000 രൂപയുണ്ട്.
സ്വന്തമായുള്ള കാറാകട്ടെ 96 മോഡൽ മാരുതി 800ഉം. ഇതിന് 21,033 രൂപയാണ് വില കണക്കാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് 38,76,3188 രൂപയുടെ ബാങ്ക് നിക്ഷേപമുണ്ട്. ഭാര്യക്ക് 20 ലക്ഷത്തിൻെറ നിക്ഷേപങ്ങളും മൂന്നര ലക്ഷത്തിൻെറ സ്വ൪ണവുമുണ്ട്.പ്രധാനമന്ത്രിക്ക് ചണ്ഡിഗഢിൽ ഇരുനിലവീടും ദൽഹിയിൽ ഫ്ളാറ്റും സ്വന്തമായുണ്ട്. ഇതിനിപ്പോൾ ഏഴരക്കോടിയോളം വില വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
