മൈത്രി പദ്ധതി: സംസ്ഥാനത്ത് 60 ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്യും
text_fieldsനിലമ്പൂ൪: സാമൂഹിക വനവത്കരണ വിഭാഗവും തദ്ദേശ സ്വയംഭരണ വകുപ്പും ചേ൪ന്ന് നടപ്പാക്കുന്ന മൈത്രി പദ്ധതിയിൽ ഈ വ൪ഷം സംസ്ഥാനത്ത് 60 ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്യും. കഴിഞ്ഞ വ൪ഷത്തെക്കാൾ 10 ലക്ഷം തൈകൾ കുറവാണിത്. നമ്മുടെ മരം, എൻെറ മരം, ഹരിത കേരളം എന്നീ പദ്ധതികൾ സംയോജിപ്പിച്ചാണ് മൈത്രി പദ്ധതി എന്ന പേരിൽ നടപ്പാക്കുന്നത്.
ഹൈസ്കൂൾ, ഹയ൪ സെക്കൻഡറി കോളജ്തലങ്ങളിലെ വൃക്ഷത്തൈകളുടെ വിതരണം പുതിയ പദ്ധതിയിൽനിന്ന് ഒഴിവാക്കി. ഇവ൪ ആവശ്യപ്പെടുന്ന മുറക്ക് തൈകൾ ബാക്കി ഉണ്ടെങ്കിൽ മാത്രമേ നൽകുകയുള്ളൂ. എൽ.പി വിഭാഗം, എൻ.എസ്.എസ്, എൻ.സി.സി, സ്റ്റുഡൻസ് കേഡറ്റ് എന്നിവക്ക് മാത്രമാണ് സൗജന്യമായി തൈകൾ നൽകുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വൃക്ഷത്തൈ ഒന്നിന് 50 പൈസക്കും സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും പത്ത് തൈകൾ വരെ രണ്ട് രൂപ നിരക്കിലും പത്തിൽ കൂടുതൽ തൈകൾക്ക് ഒന്നിന് ആറ് രൂപ വിലയിലുമാണ് നൽകുക.
തേക്ക്, നെല്ലി, മഹാഗണി, കൊന്ന, കൂവളം, ഉങ്ങ്, മന്ദാരം, സീതപഴം, പൂവരശ്, ഉറുമാമ്പഴം, ആര്യവേപ്പ്, അത്തി തുടങ്ങി 12 ഇനം വൃക്ഷത്തൈകളാണ് വിതരണം നടത്തുക. മലപ്പുറം ജില്ലയിൽ ഈ വ൪ഷം നാല് ലക്ഷം വൃക്ഷത്തൈകളാണ് വിതരണം ചെയ്യുക. കഴിഞ്ഞവ൪ഷം ആറ് ലക്ഷം തൈകളാണ് വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
