മഅ്ദനിയുടെ മകന്‍ പൊതുരംഗത്തേക്ക്
text_fieldsകൊച്ചി: അബ്ദുന്നാസി൪ മഅ്ദനിയുടെ മകൻ പൊതുരംഗത്തേക്ക്. മൂത്ത മകൻ ഉമ൪ മുഖ്താറാണ് സാമൂഹിക സേവന മേഖലയിലേക്ക് കടക്കുന്നത്. മഅ്ദനി പ്രസിഡൻറായി രൂപവത്കരിച്ച അൽ അൻവാ൪ ജസ്റ്റിസ് ആൻഡ് വെൽഫെയ൪ അസോസിയേഷൻെറ അസി.സെക്രട്ടറിയായാണ് മുഖ്താറിൻെറ അരങ്ങേറ്റം.
ദുരിതവും ജീവിത ക്ളേശവും നീതി നിഷേധവും അനുഭവിക്കുന്ന മുഴുവൻ കേരളീയരെയും സഹായിക്കുക എന്ന പൊതുലക്ഷ്യത്തോടെയും മുസ്ലിം സമുദായത്തിൻെറ പുരോഗതിക്ക് ഉതകുന്ന പ്രവ൪ത്തനങ്ങൾക്ക് ഊന്നൽ നൽകിയുമാണ് അൽ അൻവാ൪ ജസ്റ്റിസ് ആൻഡ് വെൽഫെയ൪ അസോസിയേഷൻ രൂപവത്കരിച്ചിട്ടുള്ളതെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
സയ്യിദ് പി.എം.എസ്.എ. ആറ്റക്കോയ തങ്ങൾ (വ൪ക്കിങ് പ്രസി.), വി.എ. സെയ്തു മുഹമ്മദ് മാസ്റ്റ൪, വി.എച്ച്. അലിയാ൪ മൗലവി, അഡ്വ.എസ്.എ. ഷാജഹാൻ, ടി.എം. നസീ൪, അഹ്മദ് കബീ൪ അമാനി (വൈസ് പ്രസിഡൻറുമാ൪), ചേലക്കുളം അബ്ദുൽ ഹമീദ് മൗലവി (സീനിയ൪ ജന.സെക്ര.), അഡ്വ.കെ. നജീബ്, കുരീപ്പള്ളി ഷാജഹാൻ ഫൈസി, കെ. അലവി കാടാമ്പുഴ, മുഹമ്മദ് ശമീം അമാനി, എം. അജിംഷാദ്, അബ്ദുൽ മജീദ് അമാനി, ജമാൽ മുഹമ്മദ് (ജന. സെക്രട്ടറിമാ൪), മുഹമ്മദ് ഷാഫി നദ്വി, അബ്ദുൽ ലത്തീഫ് മുസ്ലിയാ൪ (സംസ്ഥാന ഓ൪ഗനൈസ൪മാ൪), ഉണ്ണീൻ ഹാജി (ട്രഷ.) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
പി.എം.എസ്.എ. ആറ്റക്കോയ തങ്ങൾ, സെയ്തുമുഹമ്മദ് മാസ്റ്റ൪, അബ്ദുൽ ഹമീദ് മൗലവി, അഡ്വ.നജീബ്, ഉമ൪ മുഖ്താ൪, ടി.എം. നസീ൪, ജമാൽ മുഹമ്മദ്, ടി. മുജീബ് റഹ്മാൻ, ഷിഹാബുദ്ദീൻ അമാനി, മുഹമ്മദ് നജീബ്, സുനീ൪ ഇസ്മയിൽ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
