‘സുന്ദരിപ്പാവ’യാവാന്‍ ജപ്പാന്‍ മോഡല്‍ മുടക്കിയത് അരക്കോടി
text_fieldsടോക്യോ: ‘ഫ്രഞ്ച് പാവക്കുട്ടി’യെപ്പോലെ സുന്ദരിയാവാൻ ജാപ്പനീസ് മോഡൽ വാനില ചാമു മുടക്കിയത് 54,72,000 രൂപ (100,000 ഡോള൪). മുപ്പത് പ്ളാസ്റ്റിക് സ൪ജറികളാണ് അവരിതിനായി ചെയ്തത്. എന്നിട്ടും ചാമുവിന് മതിയായിട്ടില്ല. പരിപൂ൪ണത കിട്ടുന്നതുവരെ ശ്രമം തുടരുമെന്നാണ് ചാമു പറയുന്നത്.
19ാമത്തെ വയസ്സിലാണത്രെ ചാമു ആദ്യ ശസ്ത്രക്രിയക്ക് വിധേയയാവുന്നത്. യൂറോപ്യൻ ‘ലുക്’ കിട്ടാനായിരുന്നു ഇത്.
മൂക്കിൻെറ രൂപം മാറ്റുക, കൺപീലികൾ വെച്ചുപിടിപ്പിക്കുക, ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുക തുടങ്ങി നുണക്കുഴിയുണ്ടാക്കുന്നതിനുള്ള ശസ്ത്രക്രിയക്കുവരെ ചാമു വിധേയയായി. നേരത്തെ തന്നെ നോക്കി ‘വൃത്തികെട്ടവളെന്ന്’ വിളിച്ചവ൪ ഇനി അങ്ങനെ പറയില്ലെന്നും ‘ഫ്രഞ്ച് പാവക്കുട്ടി’യെ നോക്കി സുന്ദരിയല്ലെന്ന് പറയാൻ ആ൪ക്കും കഴിയില്ലെന്നുമാണ് ചാമിൻെറ വാദം. ഏതായാലും മുടക്കിയ ലക്ഷങ്ങൾ നഷ്ടമായില്ലെന്ന് ചാമിനെ കാണുന്നവ൪ പറയും. ഇപ്പോഴവ൪ ശരിക്കും ഒരു ‘സുന്ദരിപ്പാവ’ തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
