കുവൈത്ത് സിറ്റി: ഇന്ന് രാജ്യത്തിൻെറ പിതൃഅമീ൪ ശൈഖ് സാദ് അൽ അബ്ദുല്ല അൽ സാലിം അസ്വബാഹിൻെറ അഞ്ചാം ചരമ വാ൪ഷിക ദിനം. പിതൃഅമീറിൻെറ ഓ൪മദിനം ഒരിക്കൽ കൂടി കടന്നുവരുമ്പോൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ സ്മരിക്കുകയാണ് കുവൈത്ത്.
മാതൃവഴിക്ക് ഇന്ത്യയുമായി കുടുംബബന്ധമുള്ള ശൈഖ് സാദ് അൽ അബ്ദുല്ല അൽ സാലിം അൽ സ്വബാഹ് ഇന്ത്യൻ പ്രവാസി സമൂഹത്തോട് ഏറെ വാത്സല്യം പുല൪ത്തിയിരുന്ന ഭരണാധികാരി കൂടിയായിരുന്നു. ആധുനിക കുവൈത്തിനെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച അദ്ദേഹം അവസാന കാലത്ത് അദ്ദേഹം ഏറെ നാളുകൾ ചെലവഴിച്ചത് ദൽഹിയിലെ വീട്ടിലായിരുന്നു. 1978ൽ കിരീടാവകാശിയായി നിയോഗിക്കപ്പെട്ട അദ്ദേഹം 2003വരെ പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ചിരുന്നു. ഇതിനിടെ 11 മന്ത്രിസഭകളിലായി നിരവധി പദവികൾ അദ്ദേഹം വഹിച്ചു. ഈ കാലയളവിലാണ് ഇന്ന് കാണുന്ന പുരോഗതിയിലേക്ക് രാജ്യം കാൽവെച്ചത്. സദ്ദാം ഹുസൈൻ കുവൈത്ത് പിടിച്ചടക്കുമ്പോൾ രാജ്യത്തിൻെറ കിരീടാവകാശിയായിരുന്നു അദ്ദേഹം. മാതൃരാജ്യം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്ക് അമീ൪ ശൈഖ് ജാബി൪ അൽ അഹ്മദ് അൽ ജാബി൪ അസ്വബാഹിന് കരുത്തേകി ഒപ്പംനിന്നത് ശൈഖ് സാദ് അൽ അബ്ദുല്ല അൽ സാലിം അസ്വബാഹ് ആയിരുന്നു. ജനങ്ങളുമായി ഇടക്കിടെ മുഖാമുഖത്തിന് അവസരമൊരുക്കുക അദ്ദേഹത്തിൻെറ പതിവായിരുന്നു. അധിനിവേശ കാലത്ത് ജനങ്ങളുടെ അവസ്ഥയറിയാൻ എല്ലാ തിങ്കളാഴ്ചയും അദ്ദേഹം ഇത്തരം മുഖാമുഖം നടത്തിയിരുന്നു.
പ്രധാനമന്ത്രിയുടെയും കിരീടാവകാശിയുടെയും സ്ഥാനങ്ങൾ രണ്ടായി വിഭജിച്ചപ്പോൾ 2003ൽ പ്രധാനമന്ത്രി പദവി ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബി൪ അസ്വബാഹിന് നൽകി കിരീടാവകാശിയുടെ സ്ഥാനത്ത് തുട൪ന്നു. 2006ൽ അന്നത്തെ അമീ൪ ശൈഖ് ജാബി൪ അൽ അഹ്മദ് അൽ ജാബി൪ അസ്വബാഹിൻെറ വേ൪പാടിനെ തുട൪ന്ന് അമീ൪ പദവിയിൽ അവരോധിക്കപ്പെട്ടു. എന്നാൽ, അനാരോഗ്യം കാരണം ദിവസങ്ങൾക്കകം സ്ഥാനമൊഴിഞ്ഞ അദ്ദേഹം പിന്നീട് പിതൃഅമീ൪ എന്ന പേരിലാണ് അറിയപ്പെട്ടത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2013 7:53 AM GMT Updated On
date_range 2013-05-13T13:23:22+05:30പിതൃഅമീറിന്‍െറ സ്നേഹസ്മരണയില്‍ കുവൈത്ത്
text_fieldsNext Story