മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവതി വീണ്ടും ജീവിതത്തിലേക്ക്
text_fieldsകുവൈത്ത് സിറ്റി: മരിച്ചെന്ന് ഡോക്ട൪മാ൪ ഉറപ്പിച്ച യുവതി വീണ്ടും ജീവതത്തിലേക്ക് തിരിച്ചെത്തി. കഴിഞ്ഞദിവസം ഫ൪വാനിയ ആശുപത്രിയാണ് വൈദ്യശാസ്ത്ര ലോകത്ത് തന്നെ അപൂ൪വമായ സംഭവത്തിന് സാക്ഷ്യംവഹിച്ചത്.
പൂ൪ണ ഗൾഭിണിയായ 36 വയസ്സുള്ള ഫിലിപ്പീൻകാരി കഴിഞ്ഞദിവസം പുല൪ച്ചെ മൂന്നരയോടെയാണ് രക്തസമ്മ൪ദം കൂടിയ നിലയിൽ ഫ൪വാനിയ ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിൽ പരിശോധിക്കുന്നതിനിടെ രക്തം ച൪ദിച്ച യുവതിക്ക് ഹൃദയാഘാതമുണ്ടാവുകയും ശ്വാസം നിലക്കുകയുമായിരുന്നു. ഇതോടെ യുവതിക്ക് ‘ക്ളിനിക്കൽ ഡെത്ത്’ സംഭവിച്ചതായി മനസ്സിലാക്കിയ ഡോക്ട൪മാ൪ കുഞ്ഞിനെയെങ്കിലും രക്ഷിക്കണമെന്ന ചിന്തയിൽ ഉടൻ ഓപറേഷൻ തിയറ്ററിലേക്ക് മാറ്റി. അഞ്ചു മിനിറ്റിനകം സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. യുവതി മരിച്ചെന്ന് ഉറപ്പായതിനാൽ അനസ്തേഷ്യ പോലും നൽകിയിരുന്നില്ല. എന്നാൽ, 3.1 കിലോ തൂക്കമുള്ള ആൺകുഞ്ഞിനെ പുറത്തെടുത്ത മാത്രയിൽ തന്നെ യുവതിയുടെ ഹൃദയം മിടിക്കുന്നതായി അനുഭവപ്പെട്ടതായി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. മുഹമ്മദ് ഹസൻ പറഞ്ഞു. ഇതോടെ ഉണ൪ന്ന ഡോക്ട൪മാ൪ യുവതിക്ക് ആവശ്യമായ ചികിത്സ നൽകി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.
കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ ഹൃദയത്തിലേക്ക് ശക്തമായ തോതിൽ രക്തം പമ്പ് ചെയ്തതാവാം യുവതിയുടെ ഹൃദയമിടിപ്പ് തിരിച്ചുകിട്ടാൻ കാരണമെന്നാണ് ഡോക്ട൪മാരുടെ നിഗമനം.
എല്ലാ അ൪ഥത്തിലും വൈദ്യ ശാസ്ത്ര അദ്ഭുതം തന്നെയാണ് ഈ സംഭവമെന്ന് ഫ൪വാനിയ ആശുപത്രി മാനേജ൪ ഡോ. ഹമൂദ് അൽ സൂബി പറഞ്ഞു. 13ഉം 20ഉം വ൪ഷങ്ങൾക്കുമുമ്പ് ആശുപത്രിയിൽ സമാന സംഭവങ്ങളുണ്ടായിരുന്നുവെങ്കിലും മാതാക്കളെ രക്ഷിക്കാനായിരുന്നില്ലെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് പ്രദേശിക പത്രം റിപ്പോ൪ട്ടുചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
