ബത്തേരിക്കടുത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു
text_fieldsസുൽത്താൻ ബത്തേരി: ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകനും മരിച്ചു. ബത്തേരിക്കടുത്ത് വള്ളുവാടി കൊല്ലിയേലിൽ മത്തായി (44), മകൻ എൽദോസ് (12) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മത്തായിയുടെ ഭാര്യ റീനയെ (39) ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ദേശീയപാത 212ൽ സുൽത്താൻ ബത്തേരിക്കടുത്ത എക്സ് സ൪വീസ്മെൻ കോളനിക്കടുത്താണ് അപകടം. തൃക്കൈപ്പറ്റയിലെ ബന്ധുവിൻെറ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തശേഷം തിരിച്ചുവരുകയായിരുന്നു ഇവ൪. ദേശീയപാതയിൽ ടാറിങ് പ്രവൃത്തി നടത്തുന്ന നാഥ് കൺസ്ട്രക്ഷൻെറ ടിപ്പ൪ ലോറിയാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. അമിത വേഗതയിലായിരുന്നു ടിപ്പറെന്ന് നാട്ടുകാ൪ പറഞ്ഞു. വള്ളുവാടിയിൽ മുമ്പ് വ്യാപാരം നടത്തിയിരുന്ന മത്തായി മികച്ച ക൪ഷകനാണ്. മൂലങ്കാവ് ഗവ. ഹയ൪സെക്കൻഡറി സ്കൂളിൽ ആറാം ക്ളാസ് വിദ്യാ൪ഥിയാണ് മരിച്ച എൽദോസ്. ഇതേ സ്കൂളിലെ പ്ളസ്ടു വിദ്യാ൪ഥിനിയായ ഷെൽബി എൽദോസിൻെറ സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
