Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനവാസ് ശരീഫിന്...

നവാസ് ശരീഫിന് മൂന്നാമൂഴം

text_fields
bookmark_border
നവാസ് ശരീഫിന് മൂന്നാമൂഴം
cancel

ഇസ്ലാമാബാദ്: പാകിസ്താനിൽ നവാസ് ശരീഫിന് മൂന്നാമൂഴം. ശനിയാഴ്ച നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ പാകിസ്താൻ പീപ്പ്ൾസ് പാ൪ട്ടി (പി.പി.പി)യെയും പ്രചാരണ കാലയളവിൽ വൻ വെല്ലുവിളിയുയ൪ത്തിയ ഇംറാൻ ഖാൻെറ തെഹ്രീകെ ഇൻസാഫ് പാ൪ട്ടിയെയും ബഹുദൂരം പിന്നിലാക്കിയാണ് 63കാരനായ നവാസ് ശരീഫിൻെറ പാകിസ്താൻ മുസ്ലിംലീഗ് വീണ്ടും അധികാരത്തിലെത്തുന്നത്. ഫലം ഔദ്യാഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നവാസ് ശരീഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്.
അഞ്ചു വ൪ഷം അധികാരത്തിലിരുന്ന് ചരിത്രം രചിച്ച പി.പി.പിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പ്രവിശ്യാ അസംബ്ളികളിൽ പ്രമുഖ സ്ഥാനമുള്ള പഞ്ചാബിലും നവാസിൻെറ പാ൪ട്ടിക്ക് വൻ ഭൂരിപക്ഷമാണുള്ളത്. ദേശീയ അസംബ്ളിയിലേക്ക് വോട്ടെടുപ്പ് നടന്ന 272 മണ്ഡലങ്ങളിൽ 107 സീറ്റുകൾ ശരീഫിൻെറ പാകിസ്താൻ മുസ്ലിംലീഗ് നിലനി൪ത്തി. തഹ്രീകെ ഇൻസാഫ് പാ൪ട്ടിക്ക് 32 സീറ്റുകളും പി.പി.പിക്ക് 28 സീറ്റുകളുമാണ് ലഭിച്ചത്. മുത്തഹിദ ഖൗമി മൂവ്മെൻറ് (എം.ക്യു.എം) 13 സീറ്റുകൾ നേടിയപ്പോൾ സ്വതന്ത്ര൪ 25 സീറ്റുകൾ കൈയടക്കി.
നേരത്തേ മുത്തഹിദ മജ്ലിസെ അമൽ (എം.എം.എ) എന്ന പേരിൽ സഖ്യകക്ഷിയായി മത്സരിച്ചിരുന്ന പാകിസ്താൻ ജമാഅത്തെ ഇസ്ലാമി, ജംഇയ്യത് ഉലമായെ ഇസ്ലാം, ജംഇയ്യതുൽ ഉലമാ പാകിസ്താൻ (നൂറാനി), ജംഇയ്യത് അഹ്ലെ ഹദീസ് തുടങ്ങിയ പാ൪ട്ടികളും ഇത്തപേജ് 1 തുട൪ച്ച
വണ മോശമായ പ്രകടനമാണ് കാഴ്ചവെച്ചത്. ജമാഅത്തെ ഇസ്ലാമിക്ക് മൂന്ന് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. താലിബാൻെറ ഭീഷണിയും 40ഓളം പേരുടെ മരണത്തിന് ഇടയാക്കിയ അക്രമങ്ങളും അരങ്ങേറിയ തെരഞ്ഞെടുപ്പിൽ 60 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സ൪ക്കാ൪ അഞ്ചുവ൪ഷം പൂ൪ത്തിയാക്കിയ ശേഷം വോട്ടെടുപ്പ് നടത്തി അടുത്ത ജനാധിപത്യ സ൪ക്കാറിന് അധികാരം കൈമാറുന്നത് പാകിസ്താൻെറ 66 വ൪ഷത്തെ ചരിത്രത്തിൽ ആദ്യമാണ്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താനും പാ൪ട്ടിയും നൽകിയ മുഴുവൻ വാഗ്ദാനങ്ങളും പാലിക്കുമെന്ന് ഉറപ്പുനൽകുന്നതായി ഫലം പുറത്തുവന്നശേഷം നവാസ് ശരീഫ് പറഞ്ഞു. നിലവിലെ മുഴുവൻ പ്രതിസന്ധികളിൽനിന്നും രക്ഷിച്ച് പാകിസ്താനെ സമാധാനത്തിൻെറയും പുരോഗതിയുടെയും മാ൪ഗത്തിലേക്ക് നയിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു വിധി സ്വീകരിക്കുന്നുവെന്നും ദേശീയ അസംബ്ളിയിൽ മികച്ച പ്രതിപക്ഷമായി ഇരിക്കുമെന്നുമാണ് മുൻ ക്രിക്കറ്റ് താരവും തഹ്രീകെ ഇൻസാഫ് പാ൪ട്ടി നേതാവുമായ ഇംറാൻ ഖാൻെറ പ്രതികരണം. എന്നാൽ, തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നതായി അദ്ദേഹം ആരോപിച്ചു.
നേരത്തേ, 1990ലും ’97ലും നടന്ന തെരഞ്ഞെടുപ്പുകളിൽ പാക് പ്രധാനമന്ത്രിയായ നവാസ് ശരീഫിനെ 1999ൽ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി സൈനിക മേധാവി ജനറൽ പ൪വേസ് മുശ൪റഫ് അധികാരം പിടിച്ചെടുക്കുകയായിരുന്നു. 1998 ഒക്ടോബറിൽ നവാസ് ശരീഫ് തന്നെയാണ് മുശ൪റഫിനെ സൈനിക മേധാവിയായി നിയമിച്ചത്. പിന്നീട് മുശ൪റഫ് ഭരണകൂടം നവാസിന് വിവിധ കേസുകളിലായി 14 വ൪ഷം തടവും 21 വ൪ഷം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കും ഏ൪പ്പെടുത്തിയെങ്കിലും സൗദി രാജകുടുംബത്തിൻെറ പ്രത്യേക ഇടപെടലിനെത്തുട൪ന്ന് സൗദിയിലേക്കുള്ള നാടുകടത്തലായി ശിക്ഷയിൽ ഇളവ് നൽകി.
2008 ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ നവാസ് നാമനി൪ദേശ പത്രിക സമ൪പ്പിച്ചിരുന്നെങ്കിലും ഇദ്ദേഹത്തിനെതിരായ ക്രിമിനൽ കേസുകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷൻ വിലക്കേ൪പ്പെടുത്തി. 2009 മേയിലാണ് ഈ വിലക്ക് സുപ്രീം കോടതി നീക്കിയത്. വിലക്കു നീക്കി നാലു വ൪ഷം പൂ൪ത്തിയാകുമ്പോൾ അധികാരത്തിലേക്കുള്ള അദ്ദേഹത്തിൻെറ തിരിച്ചുവരവ് തനിക്കെതിരെ കരുക്കൾ നീക്കിയവരോടുള്ള മധുര പ്രതികാരം കൂടിയായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മുൻപ്രധാനമന്ത്രി പ൪വേസ് മുശ൪റഫ് നാലിടങ്ങളിൽ പത്രിക സമ൪പ്പിച്ചിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസുകളുള്ളതിനാൽ തെരഞ്ഞെടുപ്പ് കമീഷൻ തള്ളുകയായിരുന്നു. ജയിൽ വാസവും നാടുകടത്തലുമെല്ലാം അതിജയിച്ച് നീണ്ട 14 വ൪ഷത്തിനു ശേഷമാണ് നവാസ് അധികാരത്തിൽ തിരിച്ചെത്തുന്നത്.
പാക് ദേശീയ അസംബ്ളിയിലെ 342 സീറ്റുകളിൽ 272 സീറ്റുകളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ് നടക്കുന്നത്. വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കുമായി സംവരണം ചെയ്ത 70 സീറ്റുകളിൽ പൊതുതെരഞ്ഞെടുപ്പിലെ പ്രകടനത്തിന് ആനുപാതികമായി പാ൪ട്ടികൾക്ക് നോമിനേഷൻ വഴി അംഗങ്ങളെ നിയമിക്കാൻ അവകാശമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story