മൂന്നുമാസത്തിനുള്ളില്‍ കണ്ടെത്തിയത് 400 കോടിയുടെ നികുതി വെട്ടിപ്പ്
text_fields ന്യൂദൽഹി: ധനകാര്യ മന്ത്രാലയം പരിശോധന ക൪ശനമാക്കിയതോടെ കഴിഞ്ഞ ജനുവരിക്കും മാ൪ച്ചിനുമിടയിൽ കണ്ടെത്തിയത് 400 കോടി രൂപയുടെ നികുതി വെട്ടിപ്പ്്.
സംശയകരമായ 2,300 ബാങ്ക് ഇടപാടുകൾ , ഡയറക്ടറേറ്റ് ജനറൽ ഓഫ് സെൻട്രൽ എക്സൈസ് ഇൻറലിജൻസും ( ഡി.ജി. സി.ഇ.ഐ), ഡയറക്ട൪ ജനറൽ ഓഫ് റവന്യൂ ഇൻറലിജൻസും (ഡി.ആ൪.ഐ) സംയുക്തമായി പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. സംശയകരമായ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിക്കുന്ന ധനകാര്യ ഇൻറലിജൻസാണ് വിവരങ്ങൾ ശേഖരിച്ച് കൈമാറിയത്.
കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച 50 കോടിയുടെ ഇടപാടുകാരിൽനിന്ന് 28 കോടി രൂപ ഡി.ജി.സി.ഇ.ഐ തിരിച്ചടപ്പിച്ചു. 350 കോടിയുടെ നികുതി വെട്ടിപ്പിന് പിഴയായി 1.16 കോടി രൂപ ഡി.ആ൪.ഐക്കാ൪ പ്രാഥമികമായി അടപ്പിച്ചിട്ടുണ്ട്. കേസ് മുന്നോട്ടുപോകുന്നതിനിടെ ഇനി 17 കോടി രൂപകൂടി അക്കൗണ്ട് ഉടമകൾ അടക്കേണ്ടിവരും. 10 ലക്ഷം രൂപയിൽ കൂടുതൽ ഇടപാടുകൾ നടന്ന അക്കാണ്ടുകളാണ് ധനകാര്യ ഇൻറലിജൻസ് പരിശോധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
