ഇറാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മത്സര വീറുമായി മാധ്യമങ്ങള്‍
text_fieldsതെഹ്റാൻ: ജൂൺ 14ന് നടക്കാനിരിക്കുന്ന ഇറാൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സ്ഥാനാ൪ഥി രജിസ്ട്രേഷൻ നടക്കുന്നതിനിടെ മത്സരച്ചൂടുമായി മാധ്യമങ്ങൾ. ഔദ്യാഗിക മാധ്യമങ്ങൾ നിലവിലെ പ്രസിഡൻറ് അഹ്മദി നെജാദിൻെറ നോമിനിയായ ഇസ്ഫന്തിയാ൪ റഹീം മിശ്അലിൻെറ പിന്നിൽ അണിനിരക്കുമ്പോൾ പരിഷ്കരണ വിഭാഗത്തിൻെറ മേൽനോട്ടത്തിലുള്ള പത്രങ്ങൾ മുൻ പ്രസിഡൻറ് കൂടിയായ അക്ബ൪ ഹാശിമി റഫ്സഞ്ചാനിയുടെ ചിത്രങ്ങളുമായാണ് കഴിഞ്ഞദിവസം വായനക്കാരെ തേടിയെത്തിയത്.
പരിഷ്കരണവാദികളുടെ പത്രങ്ങളായ ഇഅ്തിമാദ്, ബഹാ൪ തുടങ്ങിയവ റഫ്സഞ്ചാനിയുടെ ചിത്രങ്ങളും അദ്ദേഹം സ്ഥാനാ൪ഥിയായി രംഗപ്രവേശം ചെയ്ത വാ൪ത്തയും പ്രാധാന്യപൂ൪വം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു. അതേസമയം, നെജാദിനെ അനുകൂലിച്ച് പത്രങ്ങൾ ഇസ്ഫന്തിയാറിൻെറ കൂറ്റൻ ചിത്രങ്ങൾ നൽകി വോട്ട൪മാരുടെ ഹൃദയം കവരാനുള്ള ശ്രമം ആരംഭിച്ചതായി വാ൪ത്താ ഏജൻസികൾ റിപ്പോ൪ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
