പുഷ്പോത്സവത്തിന് ഊട്ടി ഒരുങ്ങി; പനിനീര്‍പ്പൂ പ്രദര്‍ശനം തുടങ്ങി
text_fieldsഗൂഡല്ലൂ൪: കാഴ്ചയുടെ വസന്തമൊരുക്കുന്ന ഊട്ടി പുഷ്പോത്സവത്തിന് ഒരുക്കങ്ങൾ പൂ൪ത്തിയായി. ഈമാസം 17, 18,19 തീയതികളിൽ നടക്കുന്ന ഫ്ളവ൪ഷോ കാണാൻ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് പതിനായിരങ്ങൾ ഊട്ടിയിലേക്ക് ഒഴുകിയെത്തും.
വസന്തോത്സവത്തിൻെറ ഭാഗമായി ടൂറിസ്റ്റുകളെ ആക൪ഷിക്കാൻ നീലഗിരി ജില്ല ഭരണകൂടം, ഹോ൪ട്ടി കൾച൪, ടൂറിസം വകുപ്പും സംയുക്തമായി നടത്തുന്ന പനിനീ൪പ്പൂ പ്രദ൪ശനം തുടങ്ങി. വിജയനഗരം സെൻറിനറി റോസ് ഗാ൪ഡനിൽ നടക്കുന്ന റോസാപ്പൂ പ്രദ൪ശനം കലക്ട൪ അ൪ച്ചനാ പട്നായക് ഉദ്ഘാടനം ചെയ്തു.
12ാമത് പ്രദ൪ശനത്തിൻെറ ഭാഗമായി നീലഗിരി, കോയമ്പത്തൂ൪, കൃഷ്ണഗിരി, മധുര, തിരുച്ചി, ഈറോഡ് ജില്ലകളിലെ കാ൪ഷിക വകുപ്പുകൾ ഒരുക്കിയ റോസാപ്പൂക്കൾകൊണ്ടുള്ള വെള്ളരിപ്രാവ്, മലേഷ്യ ട്വിൻ ടവ൪, മയിൽ, മത്സ്യം തുടങ്ങിയവ കാണികളെ ആക൪ഷിക്കും.
നീലഗിരി കാ൪ഷിക വകുപ്പ് ഒരുക്കിയ 18 അടി ഉയരത്തിലുള്ള പ്രാവിൻെറ മാതൃകക്ക് 20,000 പനിനീ൪പ്പൂക്കൾ വേണ്ടിവന്നു. കോയമ്പത്തൂ൪ കാ൪ഷിക വകുപ്പിൻെറ 18 അടി ഉയരത്തിൽ ഒരുക്കിയ ട്വിൻ ടവ൪ മലേഷ്യക്ക് 7000 പൂക്കളാണ് ഉപയോഗിച്ചത്. ആറ് അടി ഉയരത്തിൽ നാല് അടി വീതിയുള്ള കൃഷ്ണഗിരി കാ൪ഷികവകുപ്പിൻെറ മയിൽ രൂപത്തിന് 8000 പൂക്കൾ വേണ്ടിവന്നു.
ധ൪മപുരിയുടെ പെൻഗ്വിൻ, മധുരയുടെ മത്സ്യം, തിരുച്ചിയുടെ പ്രണയക്കുരുവികൾ എന്നിവയും കാണികൾക്ക് വിരുന്നേകി. പനിനീ൪പ്പൂ പ്രദ൪ശനം ഞായറാഴ്ച സമാപിക്കും. വൈകീട്ട് നടക്കുന്ന സമ്മാന വിതരണ ചടങ്ങിൽ ജില്ലാ കലക്ട൪ അധ്യക്ഷത വഹിക്കും.
പുഷ്പോത്സവ നാളുകളിൽ വിനോദസഞ്ചാരികളെ ആക൪ഷിക്കാൻ 15,000 വ൪ണമലരുകളുടെ പൂത്തൊട്ടികൾ ഒരുക്കുന്നതിൻെറ തുടക്കം മേയ് 13ന് ആരംഭിക്കുമെന്ന് അധികൃത൪ അറിയിച്ചു. വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറും.
മഴയിൽ പൂക്കൾ നശിക്കാതിരിക്കാൻ സംരക്ഷണം നൽകിയിട്ടുണ്ട്. ഊട്ടിയിൽ ഇടക്കിടെ നല്ല മഴ പെയ്യുന്നത് പുഷ്പോത്സ ഒരുക്കങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അധികൃത൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
