എം.എസ് ജയപ്രകാശിന് അന്ത്യാഞ്ജലി
text_fieldsകൊല്ലം: പ്രമുഖ ചരിത്രകാരനും സാമൂഹ്യ പ്രവ൪ത്തകനുമായ ഡോ എം.എസ് ജയപ്രകാശിന് ജന്മനാടിൻെറ അന്ത്യാഞ്ജലി. കൊല്ലത്തെ വസതിയായ ‘ഗുരുവിഹാറി’ൽ വെള്ളിയാഴ്ച രാത്രി 10.30 ഓടെയെത്തിച്ച മൃതദേഹത്തിൽ സമൂഹത്തിൻെറ നാനാതുറയിലുള്ളവ൪ അന്ത്യാഞ്ജലി അ൪പ്പിച്ചു.
ഉച്ചക്ക് രണ്ടുമണിയോടെ മുളങ്കാടകം ശ്മശാനത്തിലായിരുന്നു സംസ്കാരം.
മൂത്ത മകൻ ഷമ്മിപ്രകാശ് അന്ത്യക൪മ്മങ്ങൾ നി൪വഹിച്ചു.
കലക്ട൪ പി.ജി തോമസ്, മുൻമന്ത്രി സി.വി പത്മരാജൻ, ഡി.സി.സി പ്രസിഡൻറ് ജി. പ്രതാപവ൪മ്മ തമ്പാൻ, കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാൻ, ഗ്രോ വാസു, കെ.ഡി.എഫ് സംസ്ഥാനപ്രസിഡൻറ് പി. രാമഭദ്രൻ, വെൽഫെയ൪ പാ൪ട്ടി സംസ്ഥാന ജനറൽസെക്രട്ടറി കെ. അംബുജാക്ഷൻ, സെക്രട്ടറി കെ.എ. ഷഫീഖ്, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂ൪ മുഹമ്മദ് കുഞ്ഞ് മൗലവി, ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ്, വൈസ് പ്രസിഡൻറ് എം.എ സമദ്, ബസേലിയോസ് മാ൪ത്തോമ യാക്കോബ് പ്രഥമൻ കാത്തോലിക്ക ബാവ, മുതി൪ന്ന മാധ്യമപ്രവ൪ത്തകൻ തെങ്ങമം ബാലകൃഷ്ണൻ, കേരള ശബ്ദം മാനേജിങ് എഡിറ്റ൪ ഡോ. ബി.എ രാജാകൃഷ്ണൻ, സാഹിത്യകാരൻ ചേറായി രാമദാസ്, കോൺഗ്രസ് നേതാവ് പി ജ൪മിയാസ്, ജമാഅത്തെ ഇസ്ലാമി ജില്ലാപ്രസിഡൻറ് ടി.എം ഷരീഫ്, ജില്ലാസമിതി അംഗം എ. അബ്ദുല്ലാമൗലവി, പി.ആ൪ സെക്രട്ടറി വൈ. നാസ൪, ഏരിയാപ്രസിഡൻറ് എ.കെ സിറാജുദ്ദീൻ, സോളിഡാരിറ്റി ജില്ലാപ്രസിഡൻറ് എ.എ കബീ൪ തുടങ്ങിയവ൪ അന്ത്യോപചാരമ൪പ്പിക്കാൻ വസതിയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
