നാറാത്ത് കേസ്: ഫഹദിന് തീവ്രവാദ ബന്ധമില്ലെന്ന് ബന്ധുക്കള്‍
text_fieldsകണ്ണൂ൪: മാധ്യമങ്ങളിൽ വരുന്ന വാ൪ത്തകൾ കള്ളമാണെന്നും നാറാത്ത് കേസിൽ പ്രതിയാക്കപ്പെട്ട ഫഹദിന് തീവ്രവാദ ബന്ധമില്ലെന്നും ഫഹദിൻെറ ബന്ധുവും സുഹൃത്തുക്കളും വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശത്തുനിന്ന് ഹഫദിൻെറ അക്കൗണ്ടിലേക്ക് വൻതോതിൽ പണം വരുന്നുവെന്നാണ് വാ൪ത്തകൾ വന്നത്. കുടുക്കിമൊട്ടയിൽ ശറഫിയ ട്രാവൽസ് നടത്തുന്ന ഫഹദിൻെറ അക്കൗണ്ടിലേക്ക് യാത്രാടിക്കറ്റുകളുമായി ബന്ധപ്പെട്ടും, വെസ്റ്റേൺ യൂനിയൻ മണി ട്രാൻസ്ഫറിൻെറ ഏജൻസി നടത്തുന്നതിനാൽ ഇടപാടുകാ൪ അയക്കുന്ന പണവും എത്തിയിരുന്നു. കൂടാതെ ഖത്തറിലെ ഫഹദിൻെറ സുഹൃത്തായ സലീം വീട് നി൪മിക്കുന്നതിനായി ഫഹദിൻെറ അക്കൗണ്ടിലൂടെ പണമയച്ചിട്ടുണ്ട്. അനധികൃത ഇടപാടു നടത്തിയതായുള്ള ഒരു രേഖയും ട്രാവൽസ് റെയ്ഡ് ചെയ്ത പൊലീസിന് കണ്ടെത്താനായിട്ടില്ല.
ഫഹദിൻെറ വീട് ഇതുവരെ പൊലീസ് റെയ്ഡ് ചെയ്തിട്ടില്ല. നാട്ടുകാരും ഈ കുടുംബത്തെ അകറ്റിനി൪ത്താൻ ശ്രമിക്കുകയാണെന്നും ഫഹദിൻെറ സഹോദരീ ഭ൪ത്താവ് എ.വി. സമ്രം, സുഹൃത്തുക്കളായ ടി.സി. സജിൻ, ടി.വി. അബ്ദുൽ ഖാദ൪, പി.സി. ഷഫീഖ് എന്നിവ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.