എലിസബത്ത് ആന്‍റണി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി
text_fieldsതിരുവനന്തപുരം: വീഴ്ചയെത്തുട൪ന്ന് കണങ്കാലിന് സംഭവിച്ച പരിക്ക് ചികിത്സിക്കാൻ എലിസബത്ത് ആൻറണി ജനറൽ ആശുപത്രിയിലെത്തി. ഒ.പിയിൽ ശനിയാഴ്ച രാവിലെ 11 ഓടെയാണ് പ്രതിരോധമന്ത്രി എ.കെ. ആൻറണിയുടെ ഭാര്യ എലിസബത്തെത്തിയത്. വലതുകാലിന് കലശലായ വേദനയും നീരും ബാധിച്ചിരുന്നു.
ഒ.പിയിലെ ഡോക്ട൪മാ൪ പരിശോധിച്ചശേഷം ഓ൪ത്തോ വിഭാഗത്തിലേക്ക് വിട്ടു. കണങ്കാലിലെ ഞരമ്പിന് സംഭവിച്ച നേരിയ ചതവാണ് പ്രശ്നമെന്ന് ഡോക്ട൪മാ൪ പറഞ്ഞു. കാലിൽ ബാൻേറജിട്ടു. മരുന്നും നൽകി.
ദൽഹിയിൽ പടിക്കെട്ടിറങ്ങുമ്പോൾ കാൽമടങ്ങി വീണിരുന്നു. അവിടെ ഡോക്ടറെ കാണിച്ചെങ്കിലും നീര് വ൪ധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വന്നതിനാലാണ് ജനറൽ ആശുപത്രിയിലെത്തിയത്. സ൪ക്കാ൪ ആശുപത്രിയിൽ ചികിത്സക്കുവന്ന എലിസബത്തിനെ ആദ്യമാരും ശ്രദ്ധിച്ചില്ല. മാധ്യമസംഘം എത്തിയതോടെ സ്ഥിതി മാറി. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ഡോക്ടറെത്തി, ചികിത്സാസൗകര്യങ്ങളെത്തി, എക്സ് റേ എടുത്ത ഉടൻ ഫലം ഡോക്ട൪ക്ക് മുന്നിലെത്തി. അപ്പോഴും നൂറുകണക്കിന് രോഗികൾ ഒ.പിക്ക് മുന്നിൽ കാത്തുനിൽപ്പുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
