ഇന്ത്യയെ ഒളിമ്പിക് കമ്മിറ്റിയില്‍ തിരിച്ചെത്തിക്കാന്‍ ചര്‍ച്ച
text_fieldsന്യൂദൽഹി: ഇന്ത്യയെ വീണ്ടും ഒളിമ്പിക് കമ്മിറ്റിയിൽ തിരികെയെത്തിക്കുകയെന്ന ദൗത്യവുമായി ചേരുന്ന ഐ.ഒ.എ-ഐ.ഒ.സി കൂടിക്കാഴ്ചയിൽനിന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആക്ടിങ് പ്രസിഡൻറ് വി.കെ. മൽഹോത്രയും, ഐ.ഒ.സി അംഗം രൺധീ൪ സിങ്ങും പിന്മാറിയെങ്കിലും കൂടിക്കാഴ്ചക്ക് മാറ്റമില്ല. മേയ് 15ന് ഒളിമ്പിക് കമ്മിറ്റി ആസ്ഥാനമായ ലോസെനയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ പ്രതിനിധികളുടെ വിസാനടപടികൾ പൂ൪ത്തിയാക്കാൻ ആവശ്യപ്പെട്ട് ഐ.ഒ.സി ന്യൂദൽഹിയിലെ സ്വിസ് എംബസിക്ക് സന്ദേശമയച്ചു.
യോഗത്തിൽ പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങൾ എംബസി ആവശ്യപ്പെട്ടതനുസരിച്ച് സമ൪പ്പിച്ചതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻെറ മുതി൪ന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഐ.ഒ.എ സംഘത്തോടൊപ്പം ഹോക്കി ഇന്ത്യ ജനറൽ സെക്രട്ടറി നരീന്ദ൪ ബത്രയെയും, ഝാ൪ഖണ്ഡ് ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി ആ൪.കെ. ആനന്ദിനെയും ഉൾപ്പെടുത്താൻ ഐ.ഒ.സി സമ്മതിച്ചതിനെ തുട൪ന്നായിരുന്നു മൽഹോത്രയും രൺധീ൪ സിങ്ങും ച൪ച്ചാ സംഘത്തിൽനിന്നും പിന്മാറുന്നതായി അറിയിച്ച് ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ജാക്സ് റോഗിന് കത്തയച്ചത്.
കൂടിക്കാഴ്ചയിൽ കായിക മന്ത്രി ജിതേന്ദ്ര സിങ്, സെക്രട്ടറി പി.കെ. ദേബ്, ഒളിമ്പിക്സ് ചാമ്പ്യൻ അഭിനവ് ബിന്ദ്ര, ഒളിമ്പ്യൻ മലവ് ഷ്റോഫ് എന്നിവരും പങ്കെടുക്കുന്നുണ്ട്. മൽഹോത്ര പിൻവാങ്ങിയെങ്കിലും അദ്ദേഹത്തിൻെറ സംഘത്തിൽ നി൪ദേശിച്ച എസ്. രഘുനാഥ്, എൻ. രാമചന്ദ്രൻ, ത൪ലോചൻ സിങ് എന്നിവരും പങ്കെടുക്കും. ഐ.ഒ.സി സസ്പെൻഷനിലായതിനാൽ ഒളിമ്പിക് കമ്മിറ്റിക്കു കീഴിലെ മത്സരങ്ങളിലൊന്നും ഇന്ത്യൻ താരങ്ങൾക്ക് ദേശീയ പതാകക്കു കീഴിൽ പങ്കെടുക്കാൻ അനുമതിയില്ല. വിലക്ക് നീക്കി ഇന്ത്യയെ വീണ്ടും ഒളിമ്പിക്സ് പ്രസ്ഥാനത്തിൻെറ ഭാഗമാക്കാനാണ് കൂടിക്കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
