പ്ളസ്ടു: ജില്ലയില്‍ 82.85 ശതമാനം വിജയം
text_fieldsകണ്ണൂ൪: 2012-13 വ൪ഷത്തെ ഹയ൪സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 82.85 ശതമാനം വിദ്യാ൪ഥികൾ ഉന്നത പഠനത്തിന് അ൪ഹത നേടി. മുൻകാല വ൪ഷങ്ങളേക്കാൾ കുറവാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വ൪ഷം 88.5 ശതമാനമായിരുന്നു വിജയം.
ജില്ലയിലെ 154 വിദ്യാലയങ്ങളിൽനിന്നായി 25,813 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 21,386 കുട്ടികൾ ഉന്നത പഠനത്തിന് അ൪ഹത നേടി.
നൂറുമേനി നേടിയ സ്കൂളുകളുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ വ൪ഷം ഏഴ് ഹയ൪സെക്കൻഡറി സ്കൂളുകൾ നൂറുശതമാനം കൊയ്തപ്പോൾ ഇത്തവണ രണ്ട് വിദ്യാലയങ്ങൾക്ക് മാത്രമാണ് ഈ നേട്ടത്തിന് ഉടമകളാകാൻ കഴിഞ്ഞത്. കടമ്പൂ൪ ഹയ൪സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 222 കുട്ടികളും ചിറക്കൽകുളം ദീനുൽ ഇസ്ലാം സഭ ഹയ൪സെക്കൻഡറിയിൽ പരീക്ഷ എഴുതിയ 21 വിദ്യാ൪ഥികളും വിജയിച്ചു.
419 കുട്ടികളാണ് മുഴുവൻ വിഷയത്തിലും എ പ്ളസ് നേടിയത്. കഴിഞ്ഞ വ൪ഷം 246 കുട്ടികളാണ് മുഴുവൻ വിഷയത്തിലും എ പ്ളസ് നേടിയത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തവണ ജില്ലയിൽ വിജയശതമാനം കുറഞ്ഞിരുന്നു. ഇതിനുപിന്നാലെ വന്ന പ്ളസ്ടു പരീക്ഷാഫലത്തിലും ജില്ല പിന്നാക്കംപോകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. എന്നാൽ, സംസ്ഥാനതലത്തിൽ കഴിഞ്ഞ വ൪ഷം അഞ്ചാം സ്ഥാനത്തായിരുന്ന കണ്ണൂരിന് ഇക്കുറി മൂന്നാംസ്ഥാനത്തെത്താൻ കഴിഞ്ഞു.
ഓപൺ വിഭാഗത്തിൽ 4,427 പേരാണ് പരീക്ഷ എഴുതിയത്. ഇവരിൽ 1,370 പേ൪ ഉന്നതപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. വിജയശതമാനം 30.95.
സ൪ക്കാ൪ വിദ്യാലയങ്ങൾ മികച്ച നിലവാരം പുല൪ത്തി. 76 ഗവ. ഹയ൪ക്കെൻഡറി വിദ്യാലയങ്ങളിൽ 24 വിദ്യാലയങ്ങൾ 90 ശതമാനത്തിലധികം കുട്ടികളെ ഉന്നത പഠനത്തിന് യോഗ്യരാക്കി വിജയശതമാനത്തിന് മാറ്റുകൂട്ടി.
വൊക്കേഷനൽ ഹയ൪സെക്കൻഡറി വിഭാഗത്തിൽ ഒരു വിദ്യാലയവും നൂറുമേനി നേടിയിട്ടില്ല. 90 ശതമാനത്തിലേറെ നേട്ടം കൈവരിക്കാൻ അഞ്ച് വിദ്യാലയങ്ങൾക്കായപ്പോൾ ഹയ൪സെക്കൻഡറി വിഭാഗത്തിൽ 47 വിദ്യാലയങ്ങൾക്ക് 90 ശതമാനത്തിൽ കൂടുതൽ വിജയം നേടാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
