അനധികൃത തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ സാവകാശം നല്‍കണം -എം.പി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ അനധികൃത വിദേശ തൊഴിലാളികൾക്ക് മൂന്ന് മാസത്തെ സാവകാശം നൽകണമെന്ന് പാ൪ലമെൻറ് അംഗം സഅദ് അൽ ബൂസ് സാമൂഹിക, തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. തൊഴിലാളികളെ ധൃതിപിടിച്ച് നാടുകടത്തുന്നത് കുവൈത്തിൻെറ സൽപേരിന് കളങ്കം വരുത്തുമെന്നും കുവൈത്ത് ഇതുവരെ നിലനി൪ത്തിപ്പോന്ന വിദേശ തൊഴിലാളികളോടുള്ള സമീപനത്തിന് വിരുദ്ധമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഊഹക്കമ്പനികൾക്കെതിരെ നടപടിയെടുക്കാതെ ഔദ്യാഗികമായി കുവൈത്തിലെത്തിലെത്തിയ തൊഴിലാളികളെ ശിക്ഷിക്കുന്നതിലൂടെ മനുഷ്യാവകാശ ലംഘനമാണ് തൊഴിൽ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്നത്. അന്നം തേടി കുവൈത്തിലെത്തിയ പാവപ്പെട്ട തൊഴിലാളികളെയല്ല പിടികൂടേണ്ടത്. മറിച്ച് അവരെ അനധികൃതമായി കുവൈത്തിലേക്ക് കൊണ്ടുവന്ന ഊഹക്കമ്പനികൾക്കെതിരെ നടപടിയെടുക്കാനാണ് തൊഴിൽ മന്ത്രാലയം ധൈര്യം കാണിക്കേണ്ടത് -അദ്ദേഹം പറഞ്ഞു.
തെറ്റ് ചെയ്തവരെ പിടിക്കാതെ നിരപരാധികളെ ശിക്ഷിക്കുന്നതിലൂടെ വീണ്ടും ഈ തെറ്റുകൾ ആവ൪ത്തിക്കാനുള്ള സാധ്യതയാണ് അധികതേ൪ തുറക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഊഹക്കമ്പനികളുടെ പേരിൽ കുവൈത്തിലെത്തിയ തൊഴിലാളികൾക്ക് രേഖകൾ ശരിയാക്കി യഥാ൪ഥ സ്പോൺസറിലേക്ക് മാറുന്നതിന് മൂന്ന് മാസം സാവകാശം നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് തൊഴിൽ മന്ത്രിക്കും തൊഴിൽ മന്ത്രാലയത്തിനും കത്തെഴുതിയതായി അദ്ദേഹം വെളിപ്പെടുത്തി.
ആയിരത്തോളം ഊഹക്കമ്പനികൾ കുവൈത്തിൽ പ്രവ൪ത്തിക്കുന്നുണ്ടെന്ന തൊഴിൽ മന്ത്രാലയത്തിൻെറ വെളിപ്പെടുത്തൽ ഞ്ഞെട്ടിപ്പിക്കുന്ന യാഥാ൪ഥ്യമാണെന്നും ഈ കമ്പനികളിലെ തൊഴിലാളികളെ കുവൈത്തിൽ തന്നെ നിലനി൪ത്തിയാൽ പുതുതായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഊഹക്കമ്പനികളുടെ ഫയൽ അടക്കപ്പെട്ടതിനാൽ ഈ കമ്പനികളുടെ പേരിൽ കുവൈത്തിലെത്തിയ തൊഴിലാളികൾക്ക് പുതിയ സ്പോൺസറിലേക്ക് വിസ മാറ്റാൻ ഊഹക്കമ്പനികളുടെ സ്പോൺസ൪മാരുടെ അനുവാദമില്ലാതെ തന്നെ തൊഴിൽ മന്ത്രാലയം അനമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് പ്രാവശ്യത്തിൽ കുടുതൽ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവ൪മാരെ മാത്രമേ നാടുകടത്താവു എന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
