Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസനാഉല്ല മരിച്ചു;...

സനാഉല്ല മരിച്ചു; ഖബറടക്കം പാകിസ്താനില്‍

text_fields
bookmark_border
സനാഉല്ല മരിച്ചു; ഖബറടക്കം പാകിസ്താനില്‍
cancel

ന്യൂദൽഹി: ജമ്മു ജയിലിൽ സഹതടവുകാരൻെറ മ൪ദനമേറ്റ് ഒരാഴ്ചയായി ചണ്ഡിഗഢ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാകിസ്താൻകാരൻ സനാഉല്ല ഹഖ് (52) മരിച്ചു. മൃതദേഹം ഇന്ത്യ പാകിസ്താന് കൈമാറി. ഖബറടക്കം സ്വദേശമായ പാകിസ്താനിലെ സിയാൽക്കോട്ട് നടക്കും. ജയിലിൽ സനാഉല്ല ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് പാകിസ്താൻ അന്താരാഷ്ട്രതല അന്വേഷണം ആവശ്യപ്പെട്ടു. ഇന്ത്യ ആവശ്യം തള്ളി.
വധശിക്ഷക്ക് വിധിക്കപ്പെട്ട സരബ്ജിത്സിങ് ലാഹോറിലെ കോട് ലാക്പത് ജയിലിൽ ആക്രമിക്കപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് അതേരീതിയിൽ മേയ് മൂന്നിന് സനാഉല്ല ജമ്മുവിലെ കോട്ബൽവാൾ ജയിലിൽ ആക്രമിക്കപ്പെട്ടത്. മുൻ പട്ടാളക്കാരനായ ഒരു കൊലപ്പുള്ളിയുമായുണ്ടായ വാക്കേറ്റത്തെ തുട൪ന്ന് ഇഷ്ടികകൊണ്ട് ഇടിയേറ്റ സനാഉല്ലയുടെ തലച്ചോ൪ തക൪ന്നു. മസ്തിഷ്ക മരണം സംഭവിച്ച നിലയിലാണ് സനാഉല്ലയെ ചണ്ഡിഗഢ് ആശുപത്രിയിൽ വിമാനമാ൪ഗം എത്തിച്ചതെന്ന് ഡോക്ട൪മാ൪ വിശദീകരിച്ചു.
വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു മരണം. രക്ഷപ്പെടാൻ പ്രയാസമാണെന്ന് നേരത്തേ വ്യക്തമായിരുന്നു. സരബ്ജിത് സിങ്ങിൻെറ കാര്യത്തിലെന്നപോലെ, പാകിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ൪ക്കും അടുത്ത രണ്ടു ബന്ധുക്കൾക്കും സനാഉല്ലയെ ആശുപത്രിയിൽ കാണാൻ കേന്ദ്രസ൪ക്കാ൪ അവസരമൊരുക്കി. പാകിസ്താനിൽ കൊണ്ടുപോയി ചികിത്സിക്കാൻ അനുവദിക്കണമെന്ന ബന്ധുക്കളുടെ അപേക്ഷ കേന്ദ്രസ൪ക്കാ൪ തള്ളിയിരുന്നു. ശിക്ഷാകാലാവധി പൂ൪ത്തിയാക്കാത്ത തടവുകാരനെ കൈമാറാൻ കഴിയില്ലെന്ന് സുപ്രീംകോടതി വിധിച്ചത് കഴിഞ്ഞ ദിവസമാണ്.

1999ലാണ് തീവ്രവാദ ബന്ധം ആരോപിച്ച് പിടിയിലായ സനാഉല്ലയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മരണവിവരം കേന്ദ്രസ൪ക്കാ൪ പാകിസ്താനെ ഔദ്യാഗികമായി അറിയിച്ചു. തുട൪ന്ന് മൃതദേഹം വിട്ടുനൽകാൻ നയതന്ത്ര ച൪ച്ചകളിൽ ധാരണയായി. പാകിസ്താൻ പ്രത്യേക വിമാനമയച്ച് മൃതദേഹം ഏറ്റുവാങ്ങി. അതിനുമുമ്പ് ജമ്മു ജയിലിൽ സനാഉല്ല ഉപയോഗിച്ചിരുന്ന ഖു൪ആനും വ്യക്തിപരമായ 27 സാധനങ്ങളും പ്രത്യേക ദൂതൻ വശം ചണ്ഡിഗഢിൽ എത്തിച്ചിരുന്നു.
ജമ്മു ജയിലിൽ സനാഉല്ല ആക്രമിക്കപ്പെടുകയും പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്ത സംഭവത്തിൽ ജമ്മു-കശ്മീ൪ മുഖ്യമന്ത്രി ഉമ൪ അബ്ദുല്ല കുടുംബത്തോട് ‘ആത്മാ൪ഥമായ മാപ്പ്’ പറഞ്ഞു. ഇത്തരം സാന്ത്വനം പരിഹാരമല്ലെന്ന് അറിയാം. സംസ്ഥാന സ൪ക്കാ൪ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉമ൪ അബ്ദുല്ല കൂട്ടിച്ചേ൪ത്തു. പാക് പൗരൻ ഇന്ത്യൻ ജയിലിൽ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം ഉത്കണ്ഠ ഉളവാക്കുന്നുവെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വിശദമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story