ജനാധിപത്യ കാമ്പസുകള്‍ക്കായി പോരാടണം -ഹയര്‍സെക്കന്‍ഡറി കോണ്‍ഫറന്‍സ്
text_fieldsകോഴിക്കോട്: സ൪ഗാത്മക ആവിഷ്കാരങ്ങളിലൂടെ കാമ്പസുകളിലെ ജനാധിപത്യം തിരിച്ചുപിടിക്കണമെന്ന് എസ്.ഐ.ഒ ഹയ൪സെക്കൻഡറി കോൺഫറൻസ് ആവശ്യപ്പെട്ടു. കോഴിക്കോട് കെ.എം.എ ഓഡിറ്റോറിയത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗം ശിഹാബുദ്ദീൻ ഇബ്നു ഹംസ മുഖ്യപ്രഭാഷണം നടത്തി. പഠനത്തോടൊപ്പം കല, കായിക, സേവന, സമര മേഖലകളിലും വിദ്യാ൪ഥികൾ സജീവമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘കാമ്പസ് ആക്ടിവിസം’ എന്ന വിഷയത്തിൽ നടന്ന ച൪ച്ചയിൽ എ.കെ. ഫാസില (ലോ കോളജ്), വി. മുൻസിഫ് (മലബാ൪ ക്രിസ്ത്യൻ കോളജ്), ശമീം (എൻ.ഐ.ടി കാലിക്കറ്റ്), അമീൻ മോങ്ങം (കാലിക്കറ്റ് സ൪വകലാശാല), മുഹ്സിന (ഫാറൂഖ് കോളജ്) എന്നിവ൪ പങ്കെടുത്തു. ജില്ലാ ജോയൻറ് സെക്രട്ടറി സ്വാലിഹ് ചേന്ദമംഗലൂ൪ അധ്യക്ഷത വഹിച്ചു. ശരീഫ് പറമ്പത്ത്, നൂഹ് ചേളന്നൂ൪, ജാസിം തോട്ടത്തിൽ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
