നെയ്യാര്‍ കേസ്: ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്മാറി
text_fieldsന്യൂദൽഹി: നെയ്യാ൪ അണക്കെട്ടിലെ ജലം തമിഴ്നാടിന് വിട്ടുനൽകണമെന്ന കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മറ്റൊരു ബെഞ്ചിലേക്കു മാറ്റി. കേസ് പരിഗണിച്ച ബെഞ്ചിൽനിന്ന് പിന്മാറാൻ മലയാളിയായ ജസ്റ്റിസ് കുര്യൻ ജോസഫ് താൽപര്യപ്പെട്ടതിനെ തുട൪ന്നാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.
ഹരജി താൻ പരിഗണിക്കുന്നത് ഉചിതമല്ലെന്നും മറ്റൊരു ബെഞ്ചിലേക്കു മാറ്റണമെന്നുമുള്ള അദ്ദേഹത്തിൻെറ അപേക്ഷ ചീഫ് ജസ്റ്റിസ് അൽതമസ് കബീ൪ അംഗീകരിക്കുകയായിരുന്നു. ഹരജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് തമിഴ്നാട് വാദിച്ചു. കൃഷി ഉണങ്ങുന്ന സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി.
എന്നാൽ, ആവശ്യം അനുവദിക്കരുതെന്നും തമിഴ്നാടിനു ജലം നൽകിയാൽ തിരുവനന്തപുരത്തെ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്നും കേരളത്തിൻെറ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
