കൊടിക്കുന്നില്‍ സ്വന്തം പദവിയുടെ മഹത്വം കാക്കണം -പ്രേമചന്ദ്രന്‍
text_fieldsശാസ്താംകോട്ട: കേന്ദ്രമന്ത്രി കൊടിക്കുന്നിൽ സുരേഷ് സ്വന്തം പദവിയുടെ മഹത്വവും അന്തസ്സും നിഷ്പക്ഷതയും കാത്തുകൊണ്ടുള്ള അഭിപ്രായപ്രകടനമാണ് ശാസ്താംകോട്ട തടാക സംരക്ഷണ സമരവുമായി ബന്ധപ്പെട്ട് നടത്തേണ്ടിയിരുന്നതെന്ന് ആ൪.എസ്.പി നേതാവും മുൻ ജലവിഭവ മന്ത്രിയുമായ എൻ.കെ. പ്രേമചന്ദ്രൻ.
ചവറ പദ്ധതിയിലേക്ക് വെള്ളം എടുക്കുന്നതാണ് ശാസ്താംകോട്ട തടാകം വറ്റാൻ കാരണമെന്ന നിലയിൽ കൊടിക്കുന്നിൽ നടത്തിയ പരാമ൪ശം അങ്ങേയറ്റം നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമാണ്. ശാസ്താംകോട്ട തടാക സംരക്ഷണ സമരവുമായി ബന്ധപ്പെട്ട് അനഭിലഷണീയമായ പ്രവണതകൾ ഇടതുമുന്നണിക്കെതിരെ ഉയ൪ന്നുവരുന്നുണ്ട്. രാഷ്ട്രീയ ശത്രുക്കൾക്ക് മുതലെടുപ്പ് നടത്താൻ പാകത്തിൽ തടാക സംരക്ഷണ പ്രക്ഷോഭം കൈവിട്ടുപോയത് ഇടതുമുന്നണിക്ക് പറ്റിയ വീഴ്ചയാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ശാസ്താംകോട്ട തടാകത്തിൽനിന്ന് ചവറ, പന്മന പദ്ധതിയിലേക്ക് ഇപ്പോൾ ക്രമമായി പമ്പിങ് നടക്കുന്നില്ളെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്താണ് പന്മന. മലിനീകരണമാണ് അവിടത്തെ പ്രധാന പ്രശ്നം. പ്രതിവ൪ഷം 150 കോടി രൂപ ലാഭം നേടിത്തരുന്ന കെ.എം.എം.എൽ ഫാക്ടറിയാണ് ഇക്കാര്യത്തിൽ പ്രതിസ്ഥാനത്ത്. ജനങ്ങൾ ഒരുമിച്ചൊരു കുടിവെള്ളപ്രക്ഷോഭം നടത്തിയാൽ ഈ ഫാക്ടറി അടച്ചുപൂട്ടേണ്ടിവരും. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ആ൪.എസ്.പി നേതാക്കളായ ഇടവനശ്ശേരി സുരേന്ദ്രൻ, കെ.ജി. വിജയദേവൻപിള്ള, തുളസീധരൻപിള്ള, ജി. സുധാകരൻപിള്ള, ബി. സാബു, സുഗതൻ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
