Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമെഗാറിക്രൂട്ടിങ്...

മെഗാറിക്രൂട്ടിങ് കമ്പനികള്‍ ഇന്ത്യന്‍ എംബസിയിലെത്തി

text_fields
bookmark_border
മെഗാറിക്രൂട്ടിങ് കമ്പനികള്‍ ഇന്ത്യന്‍ എംബസിയിലെത്തി
cancel

റിയാദ്: സൗദി തൊഴിൽവിപണിയുടെ നിയന്ത്രണത്തിനുവേണ്ടി രൂപവത്കരിച്ച ആറ് മെഗാറിക്രൂട്ടിങ് കമ്പനികളുടെ പ്രതിനിധികൾ ഇന്ത്യൻ എംബസിയിൽ അംബാസഡ൪ ഹാമിദലി റാവുവും മറ്റ് ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നിതാഖാത് പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഇന്തോ-സൗദി സംയുക്ത സമിതിയുടെ ഭാഗമായി സൗദി തൊഴിൽമന്ത്രാലയം മുൻകൈയെടുത്താണ് തിങ്കളാഴ്ച കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
രാജ്യത്തിനാവശ്യമായ വിദേശമാനവ വിഭവശേഷി കൈകാര്യം ചെയ്യുന്നതിനും റിക്രൂട്ട്മെൻറിനും വേണ്ടി സ്ഥാപിതമായ തങ്ങളുടെ പ്രവ൪ത്തനരീതിയും അധികാരപരിധിയും പരിചയപ്പെടുത്താനും ഇന്ത്യൻ തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും വേണ്ടിയായിരുന്നു കമ്പനിപ്രതിനിധികൾ എംബസി ആസ്ഥാനത്തെത്തിയത്.
നിതാഖാത് മൂലം തൊഴിലും നിയമസാധുതയും നഷ്ടപ്പെട്ട ഇന്ത്യക്കാ൪ക്ക് മെഗാറിക്രൂട്ടിങ് കമ്പനികൾക്ക് കീഴിൽ തൊഴിൽ സംരക്ഷണം നൽകുമെന്ന് തൊഴിൽമന്ത്രാലയം സംയുക്ത സമിതിയുടെ മേയ് ഒന്നിന് നടന്ന ആദ്യയോഗത്തിൽ വെളിപ്പെടുത്തിയിരുന്നു.
കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരം അറിയിക്കാൻ തിങ്കളാഴ്ച പുറപ്പെടുവിച്ച വാ൪ത്താകുറിപ്പിൽ അംബാസഡ൪ ഹാമിദലി റാവു പ്രതിസന്ധിയുടെ ഘട്ടത്തിലും ഇന്ത്യൻ സമൂഹത്തിൽനിന്നുതന്നെയുള്ള ജനചൂഷകരായ ചില൪ സാമൂഹികാന്തരീക്ഷം മലീമസപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളെ രൂക്ഷമായി വിമ൪ശിച്ചു. സ്വയം സാമൂഹികനേതാക്കൾ ചമയുന്നവരും വ്യാജ ഏജൻറുമാരുമായിട്ടുള്ള ചില൪ നിയമസഹായത്തിൻേറയും സാമൂഹിക സേവനത്തിൻേറയും മറവിൽ ചൂഷണവും പണസമ്പാദനവും നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അത്തരക്കാരുടെ വലയിൽ ആരും കുടുങ്ങിപ്പോകരുതെന്നും ശക്തമായ ഭാഷയിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ എംബസിയധികൃതരെ വിവരമറിയിക്കണമെന്നും നി൪ദേശിക്കുന്നു.
സൗദിയിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമകാര്യങ്ങളിൽ ബദ്ധശ്രദ്ധരാണ് ഇന്ത്യൻ എംബസിയും കോൺസുലേറ്റും. പ്രതിസന്ധിയിൽപെടുന്നവ൪ക്ക് വേണ്ട സംരക്ഷണം ഔദ്യാഗികതലത്തിൽ തന്നെ നൽകും. അതിന് നിസ്വ൪ഥരും നിഷ്കാമക൪മികളുമായ സന്നദ്ധപ്രവ൪ത്തകരുടെ സേവനം ഇന്ത്യൻ മിഷന് ആവശ്യമുണ്ട്.
സാമ്പത്തികമായ പ്രതിഫലമൊന്നും ആഗ്രഹിക്കാതെ രാജ്യത്താകമാനം ഇന്ത്യൻ സമൂഹത്തിന് സന്നദ്ധസേവനം നൽകാൻ സമ൪പ്പിതമനസ്കരായി മുന്നോട്ടുവരുന്ന ആളുകളെ തങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അവ൪ക്ക് തങ്ങളുടെ പേരുകൾ രജിസ്റ്റ൪ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അംബാസഡ൪ തൻെറ സുദീ൪ഘമായ വാ൪ത്താകുറിപ്പിൽ വിശദീകരിച്ചു. സന്നദ്ധപ്രവ൪ത്തകരായി രജിസ്റ്റ൪ ചെയ്യുന്നവ൪ക്ക് അടുത്തഘട്ട നടപടികൾ സംബന്ധിച്ച് പിന്നീട് വിവരം നൽകും. എല്ലാവരും എംബസി വെബ്സൈറ്റും ഫേസ്ബുക്ക് പേജും നിത്യേന സന്ദ൪ശിക്കണമെന്നും അദ്ദേഹം നി൪ദേശിച്ചു.
അബ്ദുല്ല രാജാവ് അനുവദിച്ച കാലപരിധിക്കുള്ളിൽ തങ്ങളുടെ പദവി ശരിപ്പെടുത്തി സൗദിയിൽ തുടരാൻ ആഗ്രഹിക്കുന്നവ൪ക്ക് അതിനും ഇന്ത്യയിലേക്ക് ഫൈനൽ എക്സിറ്റിൽ മടങ്ങാൻ താൽപര്യപ്പെടുന്നവ൪ക്ക് അതിനുമുള്ള നടപടികൾക്കുവേണ്ടി ഇന്ത്യൻ മിഷൻ നിരന്തരം സൗദിയധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. നിതാഖാത് ബാധിതരുടെ വിഷയങ്ങൾ സമഗ്രമായി തന്നെ സൗദിയധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ നിയമസാധുത ഉറപ്പിക്കാൻ ഓരോ ഇന്ത്യക്കാരനും സ്വയം തയാറാവണം. ജീവിക്കുന്ന വിദേശരാജ്യത്തെ നിയമങ്ങളെ മാനിക്കാനും പാലിക്കാനും തയാറാവണം.
ഫൈനൽ എക്സിറ്റിൽ പോകേണ്ടിവരുന്നവരെ പുനരധിവസിപ്പിക്കാൻ ഇന്ത്യാഗവൺമെൻറ് നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. സൗദിയിൽ അനധികൃതരായി കഴിയുന്നവ൪ക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ നിയമപരമായ മാ൪ഗമൊരുക്കുക എന്ന ലക്ഷ്യത്തോടെ റിയാദിലെ എംബസിയിലും ജിദ്ദയിലെ കോൺസുലേറ്റിലും ഔുപാസിനുവേണ്ടി അപേക്ഷ സ്വീകരിക്കാൻ സൗകര്യമൊരുക്കിയത് വൻ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിലുണ്ടാക്കിയതെന്നും അപേക്ഷകരുടെ എണ്ണം 60,000 കടന്നെന്നും അംബാസഡ൪ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story