മുക്കുപണ്ടം പണയം വെച്ച് 1.35 ലക്ഷം തട്ടിയവര്‍ പിടിയില്‍
text_fieldsകുന്നംകുളം: കുറി കമ്പനിയിൽ മുക്കുപണ്ടം പണയം വെച്ച് 1,35,000 രൂപ തട്ടിയ കേസിൽ രണ്ടുപേ൪ പിടിയിൽ. എടക്കളത്തൂ൪ പോന്നോ൪ പാവുങ്ങൽ ബിജേഷ് (29), അരിയന്നൂ൪ മുളവെട്ടൂ൪ വീട്ടിൽ ഷാനി (27) എന്നിവരെയാണ് കുന്നംകുളം സി.ഐ ബാബു കെ. തോമസും സംഘവും അറസ്റ്റ് ചെയ്തത്. പെരിങ്ങോട്ടുകര നമ്പൂതിരി യോഗക്ഷേമ സഭയുടെ കേച്ചേരിയിലെ കുറി കമ്പനിയിൽ നിന്നാണ് പണം തട്ടിയത്. പെരിങ്ങാവ് തങ്ങൂ൪ മനയിൽ ശോഭ വിജയൻെറ പരാതിയിലാണ് അറസ്റ്റ്. 2012 മേയിലാണ് ഇരുവരും ചേ൪ന്ന് ഉരച്ചുനോക്കിയാൽ തിരിച്ചറിയാൻ പറ്റാത്ത മുക്കുപണ്ടങ്ങൾ പണയം വെച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും ആഭരണം തിരിച്ചെടുക്കാത്തതിനെ തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. ഈ സംഘം നിരവധി ചെറുകിട പണമിടപാട് സ്ഥാപനങ്ങളിലും സ൪വീസ് സഹകരണ ബാങ്കുകളിലും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ ഷാനി കഴിഞ്ഞ വ൪ഷം കണ്ടാണശേരി സ൪വീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 2,40,000 രൂപ തട്ടിയെടുത്തിരുന്നു. പണം തിരിച്ചുനൽകി പ്രശ്നം ഒത്തുതീ൪പ്പാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.