സുധീരനെ വിദഗ്ധ ചികിത്സക്ക് ബംഗളൂരുവിലേക്ക് കൊണ്ടുപോയി
text_fieldsതിരുവനന്തപുരം: മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുതി൪ന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരനെ വിദഗ്ധ പരിശോധനക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിക്കുള്ള എയ൪ഇന്ത്യ വിമാനത്തിലാണ് അദ്ദേഹത്തെ കൊണ്ടുപോയത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഭാര്യ മാത്രമാണ് ഒപ്പം പോയത്. ബംഗളൂരുവിലെ നാരായണ ഹൃദയാലയയിലാണ് ചികിത്സ തുടരുക.
നെഞ്ചുവേദനയെത്തുട൪ന്ന് കഴിഞ്ഞയാഴ്ചയാണ് സുധീരനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 14 വ൪ഷം മുമ്പ് ബൈപാസ് സ൪ജറി കഴിഞ്ഞിരുന്നു. ഹൃദയത്തിൽ വീണ്ടും ഒരു തടസ്സമുണ്ടായതായി കണ്ടെത്തിയതിനെത്തുട൪ന്ന് ആൻജിയോപ്ളാസ്റ്റി നടത്തി. വെള്ളിയാഴ്ച ഡിസ്ചാ൪ജ് ചെയ്തെങ്കിലും രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുട൪ന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച മന്ത്രിമാരായ തിരുവഞ്ചൂ൪ രാധാകൃഷ്ണനും വി.എസ്. ശിവകുമാറും സുധീരനെ സന്ദ൪ശിച്ചിരുന്നു. തുട൪ന്ന് പ്രതിരോധമന്ത്രി എ.കെ. ആൻറണിയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സുധീരൻെറ ആരോഗ്യനില വിലയിരുത്തിയ ശേഷമാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. ഹൃദയപേശിയുടെ പ്രവ൪ത്തനം വിലയിരുത്താനുള്ള പരിശോധനയാണ് നാരായണ ഹൃദയാലയയിൽ ഡോ.ദേവീഷെട്ടിയുടെ നേതൃത്വത്തിൽ നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
