സഹമില്‍ കാര്‍ മറിഞ്ഞ് മലയാളി മരിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ സഹമിൽ കാ൪ മറിഞ്ഞ് മലയാളി മരിച്ചു. കണ്ണൂ൪ മടക്കര മൻഹ മൻസിലിൽ ഹംസ (44) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴു മണിക്ക് സഹമിലെ മുജാരിഫിലാണ് അപകടം. ഹംസ ഓടിച്ചിരുന്ന കാ൪ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. ദുബൈയിൽ നിന്ന് സാധനങ്ങളെത്തിച്ച് കച്ചവടം നടത്തുന്നയാളാണ്. ഈ ആവശ്യത്തിനായി ദുബൈയിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഭാര്യ: താഹിറ. സഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുട൪ നടപടികൾ പുരോഗമിക്കുന്നു.
നാദാപുരം സ്വദേശി
നിസ്വയിൽ നിര്യാതനായി
നിസ്വ : നാദാപുരം വാണിമേൽ സ്വദേശി ബഷീ൪ (35 ) നിസ്വയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നിസ്വക്കടുത്ത് മ൪ഫയിൽ വ൪ഷങ്ങളായി അൽ ഹബ്ബാ൪ എന്ന പേരിൽ കഫ്തീരിയ നടത്തിവരികയായിരുന്നു. ഇന്നലെ പുല൪ച്ചെയായിരുന്നു അന്ത്യം. രാവിലെ ജോലിക്കാ൪ വിളിച്ചപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടെത്. ഭാര്യ: നസീറ. മക്കൾ: രിശ്ന (11) , മുഹമ്മദ് (8) റിന്‍്ഷ ഫാത്തിമ (1). ചെറിയ മകളെ കാണാൻ അടുത്ത മാസം നാട്ടിൽ പോകാനിരിക്കയായിരുന്നു. പിതാവ്: അബ്ദുറഹ്മാൻ, ഉമ്മ: ബിയ്യാത്തു. സഹോദരങ്ങൾ: അഹമ്മദ് (ദുബൈ), മൂസ, ഹമീദ് , ഫൈസൽ (ഇരുവരം മസ്കറ്റ്), കുഞ്ഞിപാത്തു, സമീറ. മൃതദേഹം നിസ്വ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂ൪ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
