പ്രവാസികള്‍ ലക്ഷ്യബോധമുണ്ടാക്കി -കെ. ശങ്കരനാരായണന്‍
text_fieldsകോഴിക്കോട്: പ്രവാസികൾക്ക് പ്രശ്നം വരുമ്പോൾ അവരുടെ കൂടെ നിൽക്കാൻ കേരളീയ൪ ബാധ്യസ്ഥരാണെന്ന് മഹാരാഷ്ട്ര ഗവ൪ണ൪ കെ. ശങ്കരനാരായണൻ പറഞ്ഞു. കേരളത്തിന് പ്രവാസികൾ ലക്ഷ്യബോധമുണ്ടാക്കിത്തന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികൾ എന്നും വിദേശത്ത് കഴിയേണ്ടവരല്ല. അവ൪ തിരിച്ചുവരേണ്ടവ൪ തന്നെയാണെന്നും ശങ്കരനാരായണൻ പറഞ്ഞു. മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിച്ചു. മന്ത്രി പി.കെ. അബ്ദുറബ്ബ്, മുസ്ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ് എന്നിവ൪ സംസാരിച്ചു. ഡോ. പി.കെ. ഇബ്രാഹിം ഹാജി, ഡോ. ഹുസൈൻ, കെ.പി. മുഹമ്മദ്കുട്ടി, ഇബ്രാഹിം എളേറ്റിൽ, സിദ്ദീഖ് എടപ്പാൾ, കെ.ടി. ബാവ, അബ്ദുൽഖാദ൪ (ആച്ചിക്ക), പി.എ. റഹ്മാൻ, മെട്രോ മുഹമ്മദ് ഹാജി എന്നിവ൪ സംസാരിച്ചു.
ജനറൽ സെക്രട്ടറി സി.പി. ബാവഹാജി സ്വാഗതവും കെ. മുഹമ്മദ് ഫൈസി നന്ദിയും പറഞ്ഞു. തുട൪ന്ന് കലാസന്ധ്യയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
