മാവോയിസ്റ്റ് സാന്നിധ്യം: നിലമ്പൂരില്‍ ഉന്നത തലയോഗം
text_fieldsനിലമ്പൂ൪: മവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് കൂടുതൽ സൂചനകൾ പുറത്ത് വന്ന സാഹചര്യത്തിൽ ഐ.ജിയുടെ സാന്നിധ്യത്തിൽ നിലമ്പൂരിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേ൪ന്നു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും പരിശോധന ശക്തമാക്കുന്നതിനുമാണ് നിലമ്പൂ൪ ഐ.ബിയിൽ യോഗം ചേ൪ന്നത്.
തണ്ട൪ ബോൾട്ട് സേനയുടെ പ്രവ൪ത്തനം ഏകോപിപ്പിക്കുന്നതിനാവശ്യമായ നി൪ദേശങ്ങൾ യോഗത്തിലുണ്ടായി.
വനമേഖലയിലെ തെരച്ചിൽ ശക്തമാക്കുമെന്നും തണ്ട൪ ബോൾട്ട് സജീവമായി രംഗത്തുണ്ടെന്നും ഇവരുടെ ക്ഷേമ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്നും പരാതി പരിഹരിക്കുമെന്നും തൃശൂ൪ റെയ്ഞ്ച് ഐ.ജി എസ്. ഗോപിനാഥ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി കെ. സേതുരാമൻ, സംസ്ഥാന സ്പെഷൽ ബ്രാഞ്ച് സി.ഐ.ഡി എസ്.പി സഫിയുല്ല സെയ്ത്, എസ്.ബി ഡിവൈ.എസ്.പി എ.എസ്. രാജു, പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.പി. വിജയകുമാ൪, ഇൻേറണൽ സെക്യൂരിറ്റി ഡിവൈ.എസ്.പി. ജെ. സലീം കുമാ൪, നിലമ്പൂ൪ സൗത് ഡി.എഫ്.ഒ സി.വി. രാജൻ, എ.സി.എഫ് ജയിംസ് മാത്യു, നിലമ്പൂ൪ സി.ഐ എ.പി. ചന്ദ്രൻ, എസ്.ഐ സുനിൽ പുളിക്കൽ എന്നിവ൪ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
