കുവൈത്ത് സിറ്റി: ബ്ളസൻ ജോ൪ജ് ഫൗണ്ടേഷൻെറ ആഭിമുഖ്യത്തിൽ അരങ്ങേറിയ രണ്ടാമത് ബ്ളസൻ ജോ൪ജ് മെമ്മോറിയൽ വോളിബാൾ ടൂ൪ണമെൻറിൽ ടീം ആക്മെ ജേതാക്കളായി. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ ഓപൺ കോ൪ട്ടിൽ ആവേശം അലതല്ലിയ കലാശപ്പോരിൽ കരുത്തരായ റിഗ്ഗഇ യു.എ.ഇ എക്സ്ചേഞ്ച് ടീമിനെ മല൪ത്തിയടിച്ചാണ് ആക്മെ കിരീടമുയ൪ത്തിയത്.
അഞ്ചുസെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിൽ ആദ്യ രണ്ടു സെറ്റും കൈവിട്ടെങ്കിലും തളരാത്ത പോരാട്ടവീര്യവുമായി ടീം ആക്മെ അടുത്ത മൂന്നു സെറ്റും സ്വന്തമാക്കി കപ്പ് മാറോടണക്കുകയായിരുന്നു. സ്കോ൪: 14-16, 7-15, 17-15, 16-14, 16-14. ലൂസേഴ്സ് ഫൈനലിൽ 15-9, 15-7, 15-9 എന്ന സ്കോറിന് എസ്.ഡി.എഫ്.സി നേപ്പാളിനെ തക൪ത്ത് അൽ അശ്റഫിയ്യ മൂന്നാം സ്ഥാനം സ്വന്തമാക്കി. ജേതാക്കൾക്കുള്ള ട്രോഫി ആ൪.സി. സുരേഷും 501 ദീനാ൪ കാഷ് പ്രൈസ് ഉമ്മൻ ജോ൪ജും റണ്ണേഴ്സപ്പിനുള്ള ട്രോഫി ശ്രീമതി ആ൪.സി. സുരേഷും 251 ദീനാ൪ പ്രൈസ് മണി ശഫീഖും മൂന്നാം സ്ഥാനക്കാ൪ക്കുള്ള 101 ദീനാ൪ പ്രൈസ് മണി ജോൺ ഡാനിയേലും കൈമാറി.
സ്കോ൪ബോ൪ഡ് സൂചിപ്പിക്കും പോലെതന്നെ ഓരോ പോയൻറിനും ലീഡ് മാറിമറിഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഫൈനലിൽ. ഒരു വ്യാഴവട്ടമായി ഇന്ത്യൻ ടീമിൻെറ നെടുന്തൂണായ ടോം ജോസഫ്, നിലവിലെ സംസ്ഥാന-ദേശീയ നായകൻ വിബിൻ എം. ജോ൪ജ്, മുൻ ഇന്ത്യൻ താരം കിഷോ൪ കുമാ൪, സംസ്ഥാന താരം പ്രേംചന്ദ് തുടങ്ങിയവരുടെ കരുത്തിലിറങ്ങിയ യു.എ.ഇ എക്സ്ചേഞ്ച് ടീമിന് കനത്ത വെല്ലുവിളി ഉയ൪ത്തിയശേഷം ആദ്യ സെറ്റിൽ കീഴടങ്ങിയ ആക്മെ രണ്ടാം സെറ്റ് പോരാട്ടമില്ലാതെ അടിയറവെച്ചപ്പോൾ ഫൈനലിൻെറ ആവേശമില്ലാതെ തീരുമെന്ന് ഏവരും നിനച്ച മത്സരമാണ് പിന്നീടുള്ള മൂന്നു സെറ്റുകളിൽ തക൪പ്പൻ കളി പുറത്തെടുത്ത യുവ ടീം സ്വന്തമാക്കിയത്. കോഴിക്കോട് ചേളന്നൂ൪ എസ്.എൻ കോളജിൻെറയും കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെയും താരങ്ങളായ ഷാനി, ശംസുദ്ദീൻ, അതുൽ, റോഷൻ, റംശാദ്, ഹാരിസ് തുടങ്ങിയവരാണ് ആക്മെകക്ക് വേണ്ടി മിന്നിത്തിളങ്ങിയത്.
ഫൈനലിലെ മികച്ച കളിക്കാരനായി ആക്മെയുടെ അതുലും ടൂ൪ണമെൻറിലെ കളിക്കാരനായി യു.എ.ഇ എക്സ്ചേഞ്ചിൻെറ ടോം ജോസഫും സെമിയിലെ മികച്ച കളിക്കാരായി അതുലും പ്രേംചന്ദും തെരഞ്ഞെടുക്കപ്പെട്ടു. എസ്.ഡി.എഫ്.സി നേപ്പാളാണ് ഫെയ൪പ്ളേ അവാ൪ഡ് സ്വന്തമാക്കിയത്.
എബി ജോ൪ജ്, രഘുനാഥൻ നായ൪, ബെന്നി ജോ൪ജ്, പാൻസ്ലി വ൪ക്കി, സാം ജോ൪ജ്, സാം പൈനുംമൂട്, സജി തോമസ് മാത്യൂ, ജോൺ തോമസ്, സത്താ൪ കുന്നിൽ, ചെസിൽ രാമപുരം, കൈപ്പട്ടൂ൪ തങ്കച്ചൻ, ബാബുജി ബത്തേരി, ഹരീഷ് കുമാ൪, ഷാജി വ൪ഗീസ്, രാജു സക്കറിയ, ജോബിൻ തോമസ് തുടങ്ങിയവ൪ സമ്മാനങ്ങൾ നൽകി. കുവൈത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ മികച്ച കായിക താരങ്ങൾക്കുള്ള പുരസ്കാര വിതരണവും അരങ്ങേറി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2013 8:03 AM GMT Updated On
date_range 2013-04-29T13:33:21+05:30ബ്ളസന്‍ ജോര്‍ജ് വോളി: ആക്മെക്ക് കിരീടം
text_fieldsNext Story