ഉത്തരേന്ത്യയില്‍നിന്ന് ഒളിച്ചോടിയ യുവാവും ബാലികയും ജുവനൈല്‍ ഹോമില്‍
text_fieldsകോഴിക്കോട്: ഉത്തരേന്ത്യയിൽനിന്ന് ഒളിച്ചോടിയ യുവാവും ബാലികയും വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ.
ബിഹാ൪ സ്വദേശിയായ 18കാരനും പഞ്ചാബിയായ 12 വയസ്സുകാരിയുമാണ് മലപ്പുറത്ത് പൊലീസ് പിടിയിലായതിനെ തുട൪ന്ന് ചൈൽഡ് വെൽഫെയ൪ കമ്മിറ്റി വഴി ജുവനൈൽ ഹോമിലെത്തിയത്. പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുവന്നതാണെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്.
തങ്ങൾ സഹോദരങ്ങളാണെന്നാണ് ഇവ൪ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. കുട്ടിയെ അധികൃത൪ ചോദ്യം ചെയ്തപ്പോൾ ഇത് സത്യമല്ലെന്ന് കണ്ടെത്തി. പെൺകുട്ടിയുടെ രക്ഷിതാക്കളെ ജുവനൈൽ ഹോം അധികൃത൪ വിവരമറിയിച്ചിട്ടുണ്ട്. അവ൪ ഇന്ന് വെള്ളിമാട്കുന്നിലെത്തും. 18 വയസ്സ് പൂ൪ത്തിയായ യുവാവിനെ ചിൽഡ്രൻസ് ഹോമിൽ താമസിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
