കര്‍ണാടകയില്‍ പ്രചാരണത്തിന് താരപ്പട
text_fieldsബംഗളൂരു: ക൪ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി പ്രചാരണത്തിന് സിനിമ-ക്രിക്കറ്റ് താരങ്ങൾ. തെലുങ്ക് നടനും കേന്ദ്ര ടൂറിസം മന്ത്രിയുമായ ചിരഞ്ജീവി, മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് എം.പിയുമായ മുഹമ്മദ് അസ്ഹറുദ്ദീൻ, കന്നഡ നടി രമ്യ എന്നിവ൪ ഞായറാഴ്ച സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങി. തുംകൂറിൽ കോൺഗ്രസ് സ്ഥാനാ൪ഥി വെങ്കടേഷിനു വേണ്ടിയാണ് ചിരഞ്ജീവി പ്രചാരണത്തിനെത്തിയത്. 1999 മുതൽ 2004 വരെയുള്ള കോൺഗ്രസ് ഭരണകാലം ക൪ണാടകയുടെ സുവ൪ണ കാലമായിരുന്നുവെന്ന് ചിരഞ്ജീവി അഭിപ്രായപ്പെട്ടു. എന്നാൽ, പിന്നീട് അധികാരത്തിലേറിയ ബി.ജെ.പി സ൪ക്കാ൪ അഴിമതിയിൽ മുങ്ങി. സംസ്ഥാനത്തിൻെറ വള൪ച്ച പിറകോട്ടായി.
ജനങ്ങൾ അഞ്ച് വ൪ഷം അനുഭവിച്ച ദുരിതത്തിന് ഇത്തവണ അന്ത്യമുണ്ടാകുമെന്നും ക൪ണാടകയുടെ അഭിമാനം തിരിച്ചു പിടിക്കാൻ കോൺഗ്രസിനെ അധികാരത്തിലെത്തിക്കണമെന്നും ചിരഞ്ജീവി ആവശ്യപ്പെട്ടു. ചിക്ബെല്ലാപൂരിലെ ഗൗരിബിദനൂരിലും ചിരഞ്ജീവി പ്രചാരണം നടത്തി. ഹൊസ്പേട്ടിൽ കോൺഗ്രസ് സ്ഥാനാ൪ഥി അബ്ദുൽ വഹാബിന് വേണ്ടിയാണ് മുഹമ്മദ് അസ്ഹറുദ്ദീൻ പ്രചാരണം നടത്തിയത്. ഹൈകമാൻഡ് നി൪ദേശ പ്രകാരമാണ് ഇദ്ദേഹമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
