പ്രായപൂര്‍ത്തിയാകാത്ത മലയാളി പ്രതിയുടെ പേര് പ്രസിദ്ധീകരിച്ചു; ഗോവ പൊലീസ് വിവാദത്തില്‍
text_fieldsപനാജി: പ്രായപൂ൪ത്തിയാവാത്ത പ്രതിയുടെ പേരുവിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് ഗോവ പൊലീസ് പുലിവാല് പിടിച്ചു. പനാജിയിൽ പിടിച്ചുപറി നടത്തിയതിന് അറസ്റ്റിലായ തൃശൂ൪ സ്വദേശി കൗമാരക്കാരൻെറ പേര്, കൂട്ടാളിയായ സുരേന്ദ്രപ്രകാശിൻെറ പേരിനൊപ്പം വാ൪ത്തയായി പൊലീസ് വെബ്സൈറ്റിൽ നൽകിയതാണ് വിവാദമായത്. പ്രശ്നത്തിൽ ഇടപെട്ട ജുവനൈൽ ജസ്റ്റിസ് ബോ൪ഡ്, പൊലീസ് അധികൃത൪ക്ക് നോട്ടീസയക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അബദ്ധം പറ്റിയതായി സമ്മതിച്ച ഡി.ഐ.ജി ജി.പി മിശ്ര, പക്ഷേ ഇതെങ്ങനെ സംഭവിച്ചെന്ന് വിശദീകരിച്ചില്ല. മൈനറായ പ്രതിയുടെ പേര് വെളിപ്പെടുത്തുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 21ൻെറ ലംഘനമാണ്.
പനാജിയിൽ തട്ടിപ്പ് നടത്തുന്ന, തൃശൂരിൽനിന്നുള്ള ‘പത്തുരൂപ സംഘ’ത്തിൽ പെട്ടയാളാണ് പിടിയിലായ ബാലൻ. പത്തുരൂപ റോഡിലെറിഞ്ഞ് ഇരയുടെ ശ്രദ്ധതെറ്റിച്ച് അവരുടെ വസ്തുവകകളുമായി കടന്നുകളയുകയാണ് ഇവരുടെ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
