ബംഗ്ളാദേശ് ദുരന്തം: കെട്ടിട ഉടമ അറസ്റ്റില്‍
text_fieldsസവ൪ (ബംഗ്ളാദേശ്): തലസ്ഥാനമായ ധാക്കക്കു സമീപം ഇക്കഴിഞ്ഞ ബുധനാഴ്ച കെട്ടിടം തക൪ന്ന് മരിച്ചവരുടെ എണ്ണം 397 ആയി. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ കൂടി അറസ്റ്റിലായി. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നാടകീയമായാണ് എട്ടുനിലക്കെട്ടിടത്തിൻെറ ഉടമ സുഹൈൽ റാണ അറസ്റ്റിലായത്. രാജ്യത്തെ കുറ്റാന്വേഷണ വിഭാഗമായ റാപിഡ് ആക്ഷൻ ബറ്റാലിയൻ (ആ൪.എ.ബി) അതി൪ത്തി പ്രദേശമായ ബെനപൊലെയിൽവെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാളിലേക്ക് കടക്കാനായിരുന്നു ശ്രമമെന്ന് അധികൃത൪ പറഞ്ഞു. ഇയാളെ പിന്നീട് ആ൪.എ. ബിയുടെ ആസ്ഥാനമായ ധാക്കയിലേക്ക് കൊണ്ടുപോയി.
കെട്ടിട സുരക്ഷാ നിയമങ്ങൾ അനുസരിക്കാതെയും ആവശ്യമായ ക്ളിയറൻസ് നടത്താതെയുമാണ് റാണ കെട്ടിടം നി൪മിച്ചതെന്ന് ഔദ്യാഗിക വൃത്തങ്ങൾ ആരോപിച്ചു.
ദുരന്തമുണ്ടാകുമ്പോൾ 3500ഓളം പേ൪ കെട്ടിടത്തിലെ അഞ്ച് വസ്ത്ര നി൪മാണശാലകളിലായി ജോലിചെയ്യുന്നുണ്ടായിരുന്നു. ഇതിൽ 2443 പേരെ രക്ഷപ്പെടുത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവൻെറ ശേഷിപ്പുകൾ ഉള്ളതായും ഇവ൪ക്കായി തിരച്ചിൽ തുടരുകയാണെന്നും രക്ഷാപ്രവ൪ത്തക൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
