വി.എച്ച്.എസ്.ഇ പ്രവേശം മേയ് അഞ്ചു മുതല്‍
text_fieldsകോഴിക്കോട്: വൊക്കേഷനൽ ഹയ൪ സെക്കൻഡറി പ്രവേശത്തിന് മേയ് അഞ്ചു മുതൽ അപേക്ഷ സ്വീകരിക്കും. മേയ് 20 ആണ് അവസാന തീയതി. സംസ്ഥാനത്തെ ഏത് വി.എച്ച്.എസ്.ഇ സ്കൂളിൽനിന്നും അപേക്ഷാ ഫോറം വാങ്ങാവുന്നതും ഏതു സ്കൂളിലും തിരികെ നൽകാവുന്നതുമാണ്. 25 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായും അപേക്ഷ സമ൪പ്പിക്കാം. ഓൺലൈനായി സമ൪പ്പിക്കുമ്പോൾ ലഭിക്കുന്ന ഫോം പ്രിൻറ് എടുത്ത് ഏതെങ്കിലും ഒരു വി.എച്ച്.എസ് സ്കൂളിൽ 25 രൂപ അപേക്ഷാ ഫീയോടൊപ്പം നൽകണം. എസ്.എസ്.എൽ.സി ബുക് (ബുക് ലഭിച്ചിട്ടില്ലെങ്കിൽ ഓൺലൈനായി ലഭിക്കുന്ന പ്രിൻറ് ഔ്), ഗ്രെയ്സ് മാ൪ക്കിന് അ൪ഹതയുണ്ടെങ്കിൽ അതിൻെറ രേഖകൾ, എസ്.എസ്.എൽ.സി ബുക്കിൽ ഇല്ലാത്ത ഏതെങ്കിലും വിവരങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ആയതിൻെറ രേഖകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പക൪പ്പുകൾ അപേക്ഷയോടൊപ്പം നൽകണം. പൂ൪ണമായും പൂരിപ്പിച്ച അപേക്ഷകൾ കുട്ടിയുടെയും രക്ഷിതാവിൻെറയും ഒപ്പോടുകൂടി സ്കൂളിൽ ഏൽപിച്ച് രസീത് വാങ്ങണം. കൂടുതൽ വിവരങ്ങൾ വി.എച്ച്.എസ് സ്കൂളുകളിലെ ഹെൽപ് ഡെസ്കുകൾ വഴിയും www.vhscap.kerala.gov.in എന്ന വെബ്സൈറ്റിൽനിന്നും ലഭിക്കുമെന്ന് വി.എച്ച്.എസ്.ഇ ജില്ലാ കോ-ഓ൪ഡിനേറ്റ൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.