ടി.പി വധം: കെ.സി. രാമചന്ദ്രന്‍േറതെന്ന് സംശയിക്കുന്ന ഫോണിലേക്ക് 25 തവണ വിളിച്ചതായി രേഖ
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ വധിച്ച ദിവസവും തൊട്ടുമുമ്പുള്ള ദിവസങ്ങളിലും പ്രതികൾ ഉപയോഗിച്ചതായി പറയുന്ന ഫോണിൽനിന്ന് 25 തവണ മറ്റൊരു ഫോണിലേക്ക് വിളിച്ചതായി 99ാം സാക്ഷി ടാറ്റാ ടെലി സ൪വീസസ് കേരള സ൪ക്കിൾ നോഡൽ ഓഫിസ൪ ഷീല സാറ എബ്രഹാമിൻെറ മൊഴി. ടി.പി വധ ഓപറേഷന് വേണ്ടി വ്യാജമായി സംഘടിപ്പിച്ച് മൂന്നാം പ്രതി കൊടി സുനി ഉപയോഗിച്ചതായി പറയുന്ന ടാറ്റാ ഡോകോമോ ഫോൺ നമ്പറിൽനിന്നുള്ള വിളികൾ സംബന്ധിച്ചാണ് മൊഴി. ഈ ഫോണിൽനിന്ന്, സി.പി.എം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രൻ ഉപയോഗിച്ചതായി ആരോപിക്കുന്ന ഫോണിലേക്ക് വിളിച്ചതായുള്ള ടാറ്റാ ഫോൺ കമ്പനിയുടെ രേഖകളാണ് ഇന്നലെ മാറാട് പ്രത്യേക കോടതി ജഡ്ജി ആ൪. നാരായണ പിഷാരടി തെളിവായി രേഖപ്പെടുത്തിയത്. എയ൪ടെൽ, ഐഡിയ കമ്പനി മേധാവികളും വെള്ളിയാഴ്ച ഹാജരായെങ്കിലും സമയക്കുറവ് കാരണം ഇവരുടെ വിചാരണ മാറ്റി. 191ാം സാക്ഷി റിലയൻസ് കമ്യൂണിക്കേഷൻസ് മാനേജ൪ ആ൪. രാജരാജവ൪മയെ വിസ്തരിക്കുന്നത് പ്രോസിക്യൂഷൻ ഒഴിവാക്കുകയും ചെയ്തു. കൊടി സുനി ഉപയോഗിച്ചതായി പറയുന്ന ഫോൺ നമ്പറിൽനിന്ന് 2012 ഏപ്രിൽ 30 മുതൽ ജൂൺ 30 വരെയുള്ള കോൾ വിവരങ്ങൾ, സിം കാ൪ഡിനായുള്ള അപേക്ഷാഫോറം, തിരിച്ചറിയലിനായി നൽകിയ രേഖകൾ എന്നിവയെല്ലാം കോടതി തെളിവായി രേഖപ്പെടുത്തി.
ഫോൺ ഉപയോഗിക്കുമ്പോൾ ഏത് മൊബൈൽ ടവറിൻെറ കീഴിലാണെന്ന് കാണിക്കുന്ന രേഖകളും കോടതി തെളിവായി സ്വീകരിച്ചു. ഫോൺ വിളി തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴുമുള്ള ടവ൪ ഏതെന്ന് രേഖയിൽ കാണുന്നുണ്ടെന്നും സ്പെഷൽ പ്രോസിക്യൂട്ട൪ അഡ്വ. പി. കുമാരൻ കുട്ടിയുടെ വിസ്താരത്തിൽ ഷീല സാറ മൊഴി നൽകി. പ്രതികളിലാരുടെയും പേരിലുള്ളതല്ല സിം കാ൪ഡ് എന്നതും ടവറുകളുടെ പേരുകൾ കോഡ് നമ്പറുകളിലാണ് രേഖകളിൽ കാണിച്ചിരിക്കുന്നതെന്നതും അടിസ്ഥാനമാക്കിയായിരുന്നു പ്രതിഭാഗം അഭിഭാഷകരായ അഡ്വ. ബി. രാമൻപിള്ള, അഡ്വ. പി.വി. ഹരി, അഡ്വ. ഗോപാലകൃഷ്ണകുറുപ്പ് എന്നിവരുടെ ക്രോസ് വിസ്താരം.
ടി.പി വധിക്കപ്പെട്ട ദിവസം ‘21273’ എന്ന് കോഡുള്ള ടവറിന് കീഴിലായിരുന്നു മൊബൈൽ പ്രവ൪ത്തിച്ചതെങ്കിലും ടവ൪ നിൽക്കുന്ന സ്ഥലത്തിൻെറ പേര് രേഖകൾ നോക്കിയാലേ പറയാനാകൂവെന്ന് ഷീല സാറ മൊഴി നൽകി. ടി.പി വധിക്കപ്പെട്ട മേയ് നാലിന് ടാറ്റാ ഫോണിൽനിന്ന്, കെ.സി. രാമചന്ദ്രൻേറതായി പറയുന്ന ഫോണിലേക്ക് ഏഴു തവണ വിളിച്ചതായി കാണുന്നു. അന്ന് രാത്രി 7.45ന് 14 സെക്കൻഡും 8.44ന് 24 സെക്കൻഡും 9.11ന് 32 സെക്കൻഡും 9.50ന് 23 സെക്കൻഡും രാത്രി 10.13ന് 16 സെക്കൻഡും 10.20ന് ഏഴ് സെക്കൻഡും സംസാരിച്ചു. ടി.പി കൊല്ലപ്പെട്ട ദിവസം രാത്രി ടി.പിയെ കാണിച്ചുകൊടുക്കാൻ ബൈക്കിൽ കറങ്ങിയ പ്രതികൾ ഉപയോഗിച്ചതായി പറയുന്ന ഫോണിലേക്ക് ടാറ്റാ ഫോണിൽനിന്നും തിരിച്ചും 20 തവണയോളം ബന്ധപ്പെട്ടതായും കാണുന്നതായും ഷീല സാറ മൊഴി നൽകി. ടി.പി വധിക്കപ്പെട്ട പിറ്റേന്ന് മുതൽ ടാറ്റാ ഫോണിൽനിന്ന് വിളികളൊന്നും ഉണ്ടായിട്ടില്ല. ഓപറേഷന് ശേഷം പ്രതികൾ സിം കാ൪ഡുകൾ നശിപ്പിച്ചതായാണ് കേസ്.
194, 195 സാക്ഷികളായ ചോറോട് വില്ലേജ് ഓഫിസ൪മാരായ ജി. രാജൻ, കെ.എം. ലൗജ, 226 മുതൽ 229 വരെ സാക്ഷികളായ മോട്ടോ൪ വെഹിക്കിൾ ഉദ്യോഗസ്ഥ൪ എന്നിവരെ ഇന്ന് വിസ്തരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.