14 മണിക്കൂര്‍ നീന്തി സഹോദരങ്ങള്‍ ജീവിതത്തിലേക്ക്
text_fieldsസെൻറ് ലൂസിയ: കടലിലെ 14 മണിക്കൂ൪ നീന്തലിനൊടുവിൽ കരകണ്ട അമേരിക്കൻ സഹോദരങ്ങൾക്കിത് രണ്ടാം ജന്മം. സാൻ ഫ്രാൻസിസ്കോ സ്വദേശികളായ 30 വയസ്സുള്ള ഐ.ടി വിദഗ്ധൻ ഡാൻ സുസ്കിയും സഹോദരി 39കാരി കേറ്റ് സുസ്കിയുമാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇവ൪ സഞ്ചരിച്ച മത്സ്യബന്ധന ബോട്ട് സെൻറ് ലൂസിയയുടെ വടക്കൻ തീരത്ത് തകരുകയായിരുന്നു.
വെള്ളം കയറിയതിനെ തുട൪ന്ന് ഏപ്രിൽ 21നാണ് ഇവരുടെ ബോട്ട് തക൪ന്നത്. ബോട്ട് പൂ൪ണമായി മുങ്ങുമെന്നുറപ്പായതോടെ ക്യാപ്റ്റൻ ഇവ൪ക്ക് ലൈഫ് ജാക്കറ്റ് എറിഞ്ഞുകൊടുത്തു. ഡാൻ സുസ്കിയാണ് ആദ്യം കടലിലേക്ക് എടുത്തുചാടിയത്. പിന്നാലെ സഹോദരി കേറ്റും ക്യാപ്റ്റനും ജീവനക്കാരനും ചാടി. അഞ്ചു മിനിറ്റിനകം ബോട്ട് പൂ൪ണമായി മുങ്ങി.
അതിനിടെ പെയ്ത ശക്തമായ മഴ ഇവരുടെ കാഴ്ചക്ക് തടസ്സമുണ്ടാക്കി. വിമാനങ്ങളും ഹെലികോപ്ടറുകളും തലക്കു മുകളിലൂടെ പറന്നെങ്കിലും കടലിൽ ഒഴുകി നടക്കുന്ന സഹോദരങ്ങൾ ആരുടെയും ശ്രദ്ധയിൽപെട്ടില്ല. തുട൪ച്ചായ നീന്തലും ഇവരെ ക്ഷീണിപ്പിച്ചു. സഹോദരങ്ങളുടെ ശക്തമായ മനസ്സാന്നിധ്യവും ധൈര്യവും അവസാനം ഇവരെ കരക്കെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
