ബംഗ്ളാദേശില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ട് സുഖപ്രസവങ്ങള്‍
text_fieldsസവാ൪: ബംഗ്ളാദേശിൽ കെട്ടിട സമുച്ചയം തക൪ന്ന് അവശിഷ്ടങ്ങൾക്കു മധ്യേ കുടുങ്ങിയ രണ്ട് സ്ത്രീകൾക്ക് സുഖപ്രസവം. നവജാത ശിശുക്കളെയും അമ്മമാരെയും ഇന്നലെ സഹപ്രവ൪ത്തക൪ രക്ഷിക്കുകയായിരുന്നു. ഇവരോടൊപ്പം വെള്ളിയാഴ്ച 40 പേരെയും രക്ഷിക്കാൻ സാധിച്ചു. കെട്ടിടസമുച്ചയത്തിലെ വസ്ത്ര നി൪മാണശാലയിലെ സ്ത്രീകളാണ് ദുരന്തത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം, ദുരന്തിൽ മരണപ്പെട്ടവരുടെ എണ്ണം 304 ആയി. അഞ്ച് വസ്ത്രനി൪മാണശാലകൾ, ഒരു സ്വകാര്യ ബാങ്ക്, മറ്റ് 300 കടകൾ എന്നിവ ഉൾക്കൊള്ളുന്ന ബഹുനില കെട്ടിട സമുച്ചയമാണ് കഴിഞ്ഞ ദിവസം തക൪ന്നത്. അതിനിടെ, രക്ഷാപ്രവ൪ത്തനങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ബഹളം കൂട്ടിയ നാട്ടുകാരും പൊലീസും തമ്മിൽ ഇന്നലെ ഏറ്റുമുട്ടിയതിനെ തുട൪ന്ന് നിരവധി പേ൪ക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
