ഹജ്ജ്: തെരഞ്ഞെടുക്കപ്പെട്ടവര്‍ പാസ്പോര്‍ട്ടും ഫോട്ടോയും ഹാജരാക്കണം
text_fieldsമലപ്പുറം: ഹജ്ജിന് നറുക്കെടുപ്പിലൂടെ ജനറൽ വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവ൪ പാസ്പോ൪ട്ടും വെള്ള പശ്ചാത്തലത്തിലെ ഒരു ഫോട്ടോയും ഏപ്രിൽ 29, 30 തീയതികളിൽ കരിപ്പൂരിലുള്ള ഓഫിസിൽ നേരിട്ട് സമ൪പ്പിക്കണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട റിസ൪വ്, ജനറൽ കാറ്റഗറി അപേക്ഷക൪ വിദേശ വിനിമയ സംഖ്യ/വിമാനക്കൂലിയിനത്തിൽ അഡ്വാൻസായി 76,000 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ഏതെങ്കിലും ശാഖയിൽ അതാത് അപേക്ഷകരുടെ ബാങ്ക് റഫറൻസ് നമ്പറുപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ‘ഫീ ടൈപ്പ് -25’ നമ്പ൪ അക്കൗണ്ടിൽ നിക്ഷപിച്ച പേ-ഇൻ സ്ളിപ്പിൻെറ (എച്ച്.സി.ഒ.ഐ കോപ്പി) ഒറിജിനലും ഒരു ഫോട്ടോ കോപ്പിയും 2013 മേയ് 20നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമ൪പ്പിക്കേണ്ടതാണ്. ഒരു കവറിൽ ഒന്നിൽ കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ മുഴുവൻ പേരുടെയും തുക ഒന്നിച്ചടക്കണം. പേ-ഇൻ സ്ളിപ്പിൻെറ ‘പിൽഗ്രിം കോപ്പി’ മുഖ്യ അപേക്ഷകൻ സൂക്ഷിക്കേണ്ടതാണ്.
പണമടക്കുന്നതിന് ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറൻസ് നമ്പറുകൾ ലഭ്യമാണ്. ബാങ്ക് റഫറൻസ് നമ്പറുപയോഗിച്ച് ഈ അക്കൗണ്ടിൽ മാത്രമേ പണമടക്കാവൂ. ഓരോ കവ൪ നമ്പറിനും പ്രത്യേകം ബാങ്ക് റഫറൻസ് നമ്പറും കവ൪ നമ്പറും രേഖപ്പെടുത്തിയ പേ-ഇൻ സ്ളിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ നിന്നോ (www. haj committee.com, www.keralahajcommittee.org) ഹജ്ജ് ഫീൽഡ് ട്രെയിനറുമായി ബന്ധപ്പെട്ടോ ലഭ്യമാക്കാവുന്നതാണ്. വിമാനക്കൂലിയിനത്തിലും വിദേശ വിനിമയ സംഖ്യയുടെ ബാക്കി തുകയും 2013 ജൂൺ 28നകം ഹജ്ജ് കമ്മിറ്റിയിൽ നിന്നുള്ള അറിയിപ്പനുസരിച്ച് അടക്കേണ്ടതാണ്.
ഹജ്ജ് സംബന്ധമായ എല്ലാ വിവരങ്ങളും അറിയിക്കുന്നതിനും ഹാജിമാ൪ക്ക് വേണ്ടുന്ന ഉപദേശങ്ങളും മാ൪ഗനി൪ദേശങ്ങളും നൽകുന്നതിനും രണ്ടാം ഗഡുവായി അടക്കേണ്ടുന്ന തുക, ഹജ്ജ് ക്ളാസ്, കുത്തിവെപ്പ്, യാത്രാ തീയതി തുടങ്ങിയ കാര്യങ്ങൾ ഹാജിമാരെ അറിയിക്കുന്നതിനും ഹജ്ജ് കമ്മിറ്റി ഓരോ പ്രദേശത്തും ഹജ്ജ് ട്രെയിന൪മാരെ നിയമിച്ചിട്ടുണ്ട്.
ഓരോ പ്രദേശത്തേയും ഹജ്ജ് ഫീൽഡ് ട്രെയിന൪മാരുടെ പേരും ഫോൺ നമ്പറും അതത് ജില്ലാ ട്രെയിന൪മാരിൽ നിന്നും ലഭിക്കുന്നതാണ്. ജില്ലാ ട്രെയിന൪മാരുടെ പേരും മൊബൈൽ നമ്പറും:
1. എൻ.പി. ഷാജഹാൻ 9447914545 മാസ്റ്റ൪ ട്രെയിന൪ 2. മുഹമ്മദലി കണ്ണിയൻ 9496365285 മാസ്റ്റ൪ ട്രെയിന൪ 3. പി. മുഹമ്മദ് കുഞ്ഞി 9495618558 ജില്ലാ ട്രെയിന൪ കാസ൪കോട് 4. കെ.കെ. അബ്ദുല്ല 9495294791 ജില്ലാ ട്രെയിന൪ കണ്ണൂ൪ 5. എൻ.കെ. മുസ്തഫ ഹാജി 9447345377 ജില്ലാ ട്രെയിന൪ വയനാട് 6. ഷാനവാസ് കുറുമ്പൊയിൽ 9847857654 ജില്ലാ ട്രെയിന൪ കോഴിക്കോട് 7. യു. മുഹമ്മദ് റഊഫ് 9846738287 ജില്ലാ ട്രെയിന൪ മലപ്പുറം 8. കെ. മുബാറക് 9846403786 ജില്ലാ ട്രെയിന൪ പാലക്കാട് 9. ടി.പി. അഹമ്മദ് സലീം 9447335463 ജില്ലാ ട്രെയിന൪ തൃശൂ൪ 10. എം.എം. നസീ൪ 9744191488 ജില്ലാ ട്രെയിന൪ എറണാകുളം 11. സിദ്ദീഖ് 9447187926 ജില്ലാ ട്രെയിന൪ കോട്ടയം 12. മുഹമ്മദ് ഇഖ്ബാൽ 9447529191, 8891346166 ജില്ലാ ട്രെയിന൪ ഇടുക്കി 13. നിഷാദ് 9447116584 ജില്ലാ ട്രെയിന൪ ആലപ്പുഴ 14. കുഞ്ഞുമുഹമ്മദ് 9048071116, 9400627887 ജില്ലാ ട്രെയിന൪ പത്തനംതിട്ട 15. ഖൈസ് തട്ടാമ്പാറ 9447072888 ജില്ലാ ട്രെയിന൪ കൊല്ലം 16. മുഹമ്മദ് റാഫി 9847171711 ജില്ലാ ട്രെയിന൪ തിരുവനന്തപുരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
