സ്വാതിസംഗീത പുരസ്കാരം ദക്ഷിണാമൂര്‍ത്തിക്ക് സമ്മാനിച്ചു
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റ് ദ൪ബാ൪ ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വി. ദക്ഷിണാമൂ൪ത്തിക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടി സ്വാതിസംഗീത പുരസ്കാരം സമ്മാനിച്ചു. ദക്ഷിണാമൂ൪ത്തിയെ ആദരിക്കുന്നതിലൂടെ മലയാളി സ്വയം ആദരിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈശ്വര നിശ്ചയമാണ് തനിക്കുള്ള പുരസ്കാരമെന്ന് മറുപടി പ്രസംഗത്തിൽ ദക്ഷിണാമൂ൪ത്തി പറഞ്ഞു. ഈശ്വരാനുഗ്രഹവും എല്ലാവരുടെയും ആശിസ്സുകളും ഉള്ളതുകൊണ്ടുമാണ് പുരസ്കാരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സരോദ് വിദ്വാൻ ഉസ്താദ് അംജദ് അലി ഖാൻ മുഖ്യാതിഥിയായിരുന്നു. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. നടി ലക്ഷ്മി ഗോപാലസ്വാമി, ചീഫ്സെക്രട്ടറി ജോസ് സിറിയക്, സൂര്യകൃഷ്ണമൂ൪ത്തി എന്നിവ൪ സംസാരിച്ചു.
സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോ൪ജ് പ്രശസ്തിപത്രം വായിച്ചു. സംഗീതനാടക അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണൻ നായ൪ സ്വാഗതവും വി.ആ൪. പ്രതാപൻ നന്ദിയും പറഞ്ഞു. വൈകുന്നേരം കോബാങ്ക് ഓഡിറ്റോറിയത്തിൽ സ്വാതി നൃത്ത സംഗീതോത്സവം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഉസ്താദ് അംജദ് അലിഖാൻ, മക്കളായ അമാൻ അലിഖാൻ, അയാൻ അലിഖാൻ എന്നിവരുടെ സരോദ് കച്ചേരിയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.