ഐ.എന്‍.ടി.യു.സി: പ്രഥമയോഗം എ ഗ്രൂപ്പ് ബഹിഷ്കരിച്ചു
text_fieldsതൃശൂ൪: ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ പ്രഥമയോഗത്തിൽ നിന്ന് എ ഗ്രൂപ്പ് നേതാക്കൾ വിട്ടുനിന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന വ൪ക്കിങ് പ്രസിഡൻറ് പി.കെ. ഗോപാലൻ, വൈസ് പ്രസിഡൻറ് പി.ടി. ജോയ്, ദേശീയനേതാക്കളായ സുരേഷ്ബാബു, പാലോട് രവി, വ൪ക്കല കഹാ൪, എം.എസ്. റാവുത്ത൪ , ഷെരീഫ് മരക്കാ൪ തുടങ്ങിയവരാണ് തൃശൂരിൽ നടന്ന ഐ.എൻ.ടി.യു.സി യോഗത്തിൽ പങ്കെടുക്കാതിരുന്നത്.
എ ഗ്രൂപ്പിനെ തഴഞ്ഞ് രൂപവത്കരിച്ച സംസ്ഥാന കമ്മിറ്റി പുന$സംഘടിപ്പിക്കാതെ യോഗം വിളിച്ചതിൽ പ്രതിഷേധിച്ചത്. വ്യാഴാഴ്ച നടന്ന യോഗം മാറ്റിവെക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു.
അത് നിരാകരിച്ചതിനാൽ പുതിയ കമ്മിറ്റിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പ് തീരുമാനം. സമാന്തര കമ്മിറ്റി രൂപവത്കരിക്കുന്നതിനുള്ള ഇവരുടെ ച൪ച്ച പുരോഗമിക്കുകയാണ്.രണ്ട് മൂന്ന് ദിവസത്തിനകം യോഗം ചേരും. മുഖ്യമന്ത്രി, മന്ത്രി ആര്യാടൻ മുഹമ്മദ്, എം.എം. ഹസൻ, ബെന്നി ബെഹനാൻ തുടങ്ങിയവ൪ സംസ്ഥാന കമ്മിറ്റി പുന$സംഘടിപ്പിക്കണമെന്ന ആവശ്യവുമായി നേരത്തെ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
