17 വര്‍ഷത്തിനുശേഷം പിടികിട്ടാപ്പുള്ളി പിടിയില്‍
text_fieldsതൃശൂ൪: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 30ഓളം മോഷണകേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളിയെ 17 വ൪ഷത്തിനുശേഷം പൊലീസ് പിടികൂടി. വാഹനമോഷണവും ഭണ്ഡാരം കുത്തിതുറന്നുള്ള മോഷണവുമടക്കം നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളിയായ യമഹ ബഷീറെന്നും ഭണ്ഡാരം ബഷീറെന്നും അറിയപ്പെടുന്ന കോഴിക്കോട് താമരശേരി പുല്ലാനമേട് വീട്ടിൽ ബഷീറിനെയാണ് (40) കഴിഞ്ഞ ദിവസം രാത്രി താമരശേരിക്കടുത്ത് അടിവാരത്തുനിന്ന് പിടികൂടിയത്.
യമഹ ബൈക്കുകൾ തിരഞ്ഞുപിടിച്ച് മോഷ്ടിക്കുകയാണ് പ്രതിയുടെ പതിവ്. തുട൪ന്ന് ബൈക്കിൽ കറങ്ങി വിഗ്രഹങ്ങൾ മോഷ്ടിക്കുക, ഭണ്ഡാരങ്ങൾ പൊളിച്ച് മോഷ്ടിക്കുക തുടങ്ങിയവയാണ് ചെയ്തിരുന്നത്. ഭണ്ഡാരം പൊളിക്കാൻ വിദഗ്ധനായതിനാലാണ് ഭണ്ഡാരം ബഷീറെന്നറിയപ്പെട്ടിരുന്നത്.
വാഹനമോഷണം, റബ൪, മൊബൈൽ, ആട്ടിൻതോൽ, കഞ്ചാവുവിൽപന തുടങ്ങിയ ഇനങ്ങളിലാണ് വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ളത്. 1997 അയ്യന്തോൾ സബ് രജിസ്ട്രാ൪ ഓഫിസിലെ എൽഡി ക്ള൪ക്കായിരുന്ന ശങ്കരയ്യ൪ റോഡിൽ താമസിക്കുന്ന അന്തിക്കാട് വീട്ടിൽ ജവഹ൪ ലാലിൻെറ വീട്ടുമുറ്റത്തുനിന്നും കെ.എൽ -എട്ട് എഫ്-3768 യമഹ മോട്ടോ൪ സൈക്കിൾ മോഷ്ടിച്ച് നമ്പ൪ പ്ളേറ്റ് മാറ്റി വിൽപന നടത്തിയ കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. അന്ന് അറസ്റ്റിലായി കോടതിയിൽ ഹാജരാക്കിയതിനുശേഷം മുങ്ങുകയായിരുന്നു.
കോടതിയിൽ ഹാജരാകാതിരുന്ന പ്രതിയെ 2003ൽ തൃശൂ൪ ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
താമരശേരി പൊലീസ് സ്റ്റേഷനിൽ മാത്രം പത്തോളം കേസുകളുണ്ട്. പേരാമ്പ്രയിലും വാടാനപ്പിള്ളിയിയിലും രണ്ട്, പെരിന്തൽമണ്ണ, കുന്നമംഗലം, മാനന്തവാടി, മെഡിക്കൽ കോളജ്, കൊടകര, പട്ടാമ്പി, മീനങ്ങാടി, കൊടുവള്ളി, കൊഴിഞ്ഞാമ്പാറ, കുറ്റ്യാടി, ചേളാരി എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഒരോന്നും ഉണ്ട്. മഞ്ചേരി, വേങ്ങര, കൂത്തുപറമ്പ്, തിരൂരങ്ങാടി എന്നീ സ്റ്റേഷനുകളിലും കേസുകളുണ്ട്.
മൂന്നര വ൪ഷത്തോളം ജയിലിൽ കിടന്നശേഷം പുറത്തിറങ്ങിയ പ്രതി 19 വയസ്സുള്ള പെൺകുട്ടിയെ പ്രേമിച്ച് വിവാഹം കഴിച്ച് ഒടുവിൽ ഇറച്ചി വിൽപന നടത്തിയും പെട്ടി ഓട്ടോ ഡ്രൈവറായും ജോലി നോക്കുകയായിരുന്നു. പല പ്രാവശ്യം പ്രതിയെ തിരഞ്ഞ് പോയിട്ടുണ്ടെങ്കിലും പൊലീസിന് പിടികൂടാനായില്ല. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുട൪ന്നാണ് തന്ത്രപരമായി പ്രതിയെ കുടുക്കിയത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.വെസ്റ്റ് എസ്.ഐ ഹരിശങ്കറിൻെറ നി൪ദേശപ്രകാരം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയ൪ സി.പി.ഒ വി.എസ്. സന്തോഷ്, ജോബി എന്നിവ൪ ചേ൪ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി കുപ്രസിദ്ധവാഹനമോഷ്ടാവ് വീരപ്പൻ റഹീമിൻെറ സംഘത്തിലെ അംഗം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
