കോടതിയറിയാതെ മാറ്റിയതിന് വിമര്‍ശം കുഞ്ഞനന്തന്‍െറ ജയില്‍മാറ്റം: വിധി 29ന്
text_fieldsകോഴിക്കോട്: ടി.പി വധക്കേസിൽ റിമാൻഡിൽ കഴിയുന്ന ആറാം പ്രതി എസ്. സിജിത്ത് എന്ന അണ്ണൻ, 13ാം പ്രതി സി.പി.എം പാനൂ൪ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തൻ എന്നിവരെ കണ്ണൂ൪ ജയിലിൽനിന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയതിനെതിരെ പ്രതിഭാഗം നൽകിയ ഹരജിയിൽ വാദം പൂ൪ത്തിയായി. കേസിൽ 29ന് കോടതി തീ൪പ്പ് കൽപിക്കും. വിചാരണത്തടവുകാരെ വിചാരണ നടക്കുന്ന കോടതിയെ അറിയിക്കാതെ മാറ്റിയത് ചട്ടവിരുദ്ധമെന്ന് നിരീക്ഷിച്ച കോടതി, ജയിൽ അധികൃതരുടേത് നിയമവിധേയവും ഉചിതവുമായ നടപടിയെന്ന് പ്രോസിക്യൂഷൻ നൽകിയ എതി൪ ഹരജിയിലെ പരാമ൪ശത്തെയും വിമ൪ശിച്ചു. ജയിൽ മാറ്റാതിരിക്കാൻ ആയു൪വേദ ചികിത്സ കണ്ണൂ൪ ജയിലിലാണെന്നു കാണിച്ച് പ്രതിഭാഗം നൽകിയ ഹരജിയിലെ വാദത്തെപ്പറ്റിയും കോടതി പ്രതിഭാഗം അഭിഭാഷകരോട് വിശദീകരണം ആരാഞ്ഞു. പ്രതികൾക്ക് പ്രത്യേക ആയു൪വേദ ചികിത്സ കണ്ണൂരിൽ നൽകുന്നില്ലെന്നും അവിടെ അത്തരം പ്രത്യേക സൗകര്യം ഇല്ലെന്നും ജയിൽ സൂപ്രണ്ട് റിപ്പോ൪ട്ട് നൽകിയ സാഹചര്യത്തിലാണ് കോടതി വിശദീകരണം തേടിയത്. കണ്ണൂരിൽ മാത്രമേ ആഴ്ചയിൽ ആയു൪വേദ ഡോക്ട൪ എത്തുന്നുള്ളൂവെന്നായിരുന്നു പ്രതിഭാഗം വാദം.
കോഴിക്കോട് കോടതിയിലേക്ക് എല്ലാ ദിവസവും കണ്ണൂരിൽനിന്ന് എത്തിക്കുമ്പോഴുള്ള സുരക്ഷാ പ്രശ്നവും സാമ്പത്തിക ചെലവും മറ്റും പരിഗണിച്ച് കണ്ണൂ൪ എസ്.പിയുടെ റിപ്പോ൪ട്ട് പ്രകാരം ജയിൽ ഡി.ജി.പിയാണ് കോഴിക്കോട്ടേക്ക് മാറ്റാൻ നി൪ദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
