അഫ്ഗാന്‍ പ്രകൃതിദുരന്തം: മരണം 38 ആയി
text_fieldsകാബൂൾ: അഫ്ഗാനിസ്താനെ ഈ ആഴ്ച പിടിച്ചുലച്ച ശക്തമായ ഭൂചലനത്തിലും വെള്ളപ്പൊക്കത്തിലും മരിച്ചത് 38 പേരാണെന്ന് പ്രസിഡൻറിൻെറ കൊട്ടാരം വ്യക്തമാക്കി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെന്നും ഇരകൾക്ക് എല്ലാവിധത്തിലുള്ള സഹായങ്ങൾ എത്തിക്കുമെന്നും അധികൃത൪ വ്യക്തമാക്കി.
ബുധനാഴ്ച കിഴക്കൻ പ്രവിശ്യയായ നാങ്ക൪ഹറിലുണ്ടായ ഭൂചലനത്തിൽ 17 പേ൪ കൊല്ലപ്പെടുകയും 126 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 300 വീടുകൾക്ക് കേടുപാടുകളുണ്ടായെന്നും പത്രക്കുറിപ്പിൽ പറയുന്നു. അയൽപ്രദേശമായ കുനാ൪ പ്രവിശ്യയിൽ ഒരാൾ കൊല്ലപ്പെട്ടു. നാലു പേ൪ക്ക് പരിക്കേറ്റു. വടക്കൻ പ്രവിശ്യയായ ബൽക്കയിൽ വെള്ളപ്പൊക്കം തുടരുകയാണ്. ഇവിടെ മാത്രം 20 പേ൪ കൊല്ലപ്പെടുകയും 1900 വീടുകൾ ഭാഗികമായി തകരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
